Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ഹര്‍, ജഡേജ, മോംഗിയ, ചോപ്ര പുറത്ത്

ചെന്നൈ: നയ്റോബിയില്‍ നടക്കുന്ന ഐ.സി.സി നോക്കൗട്ട് azharടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ദിനെയും അജയ്ജഡേജയെയും നിഖില്‍ jadeja ചോപ്രയെയും നയന്‍ മോംഗിയയെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

കോച്ചായി കപില്‍ദേവ് തുടരുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എ.സി. മുത്തയ്യ അറിയിച്ചു.

23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അന്തിമടീമിനെ സപ്തംബര്‍ 20ന് പ്രഖ്യാപിക്കും.ജവഗല്‍ ശ്രീനാഥും ടീമിലില്ല.പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥിനെ അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് മുത്തയ്യ പറഞ്ഞു.mongia ഏകദിന മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ ശ്രീനാഥ് പ്രഖ്യാപിച്ചിരുന്നു.

സൗരവ് ഗാംഗുലിയാണ് ക്യാപ്റ്റന്‍. രാഹുല്‍ ദ്രാവിഡാണ് വൈസ് ക്യാപ്റ്റന്‍.

ടീമംഗങ്ങള്‍: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എസ്. രമേഷ്, ഹെമങ് ബദാനി, എസ്. ശ്രീറാം, യുവരാജ്സിംഗ്, ജേക്കബ് മാര്‍ട്ടിന്‍, മുഹമ്മദ് കെയ്ഫ്, അജയ് രാത്ര, റൂബന്‍ പോള്‍, വിജയ് ദാഹിയ, റോബിന്‍സിംഹ്, സുനില്‍ ജോഷി, റീതിന്ദര്‍ സിംഗ് സോധി, അനില്‍ കുംബ്ലെ, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, അമിത് ഭണ്ഡാരി, സക്കീര്‍ ഖാന്‍, ടി. കുമരന്‍, ദേബാശിഷ് മൊഹന്തി.

Story first published: Saturday, September 2, 2000, 5:30 [IST]
Other articles published on Sep 2, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+