ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും
ആതന്‍സ്: 28ാമത്തെ ഒളിമ്പിക്സിന് ഗ്രീസിലെ ആതന്‍സ് നഗരത്തില്‍ ആഗസ്ത് 13 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.15ന് ദീപം തെളിയും. ആതന്‍സില്‍ പുതുതായി നിര്‍മ്മിച്ച സ്റേഡിയത്തിലാണ് ഒളിമ്പിക്സ് നടക്കുക.
ദൂരദര്‍ശനില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ കാണാം. രാത്രി 11.15ന് ആരംഭിയ്ക്കുന്ന ചടങ്ങുകള്‍ പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ടുനില്ക്കും. 108 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ആതന്‍സ് നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് സമിതി പ്രസിഡന്റ് ഴാക് റോഗ്ഗെ ഗെയിംസ് ഉദ്ഘാടനം ചെയ്യും.
കണ്ണഞ്ചിക്കുന്ന വര്‍ണ്ണക്കാഴ്ചകളും വിസ്മയങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രീസ് 21-ാം നൂറ്റാണ്ടിലെ ഒരു രാജ്യമാണെന്ന് വിളിച്ചോതുന്ന കാഴ്ചകളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഉദ്ഘാടനച്ചടങ്ങിന് അണിനിരക്കുന്ന 202 ഒളിമ്പിക് കമ്മിറ്റികളില്‍ ഇന്ത്യയുടെ സ്ഥാനം 58ാമത്. മലയാളി താരം അഞ്ജു ബോബി ജോര്‍ജ്ജാണ് ഇന്ത്യയുടെ പതാക ഏന്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications