ബുസാന്‍: ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാം ദിവസമായ ഒക്ടോബര്‍ എട്ട് ചൊവാഴ്ച ഒരു ഇന്ത്യ ഒരു സ്വര്‍ണം കൂടി നേടി. ഷോട്ട്പുട്ടില്‍ ബഹാദുര്‍ സിംഗാണ് സ്വര്‍ണം നേടിയത്.
ഇതോടെ ഇന്ത്യയുടെ മൊത്ത സ്വര്‍ണ നേട്ടം അഞ്ചായി. ഷോട്ട് പുട്ടില്‍ വെങ്കലം നേടിയതും ഇന്ത്യ തന്നെ. ശക്തിംസിംഗാണ് വെങ്കലം നേടിയത്. ഖത്തറിന്റെ ബിലാല്‍സാദ് മുബാറക്കിനാണ് വെള്ളി.