തിരുവനന്തപുരം: ബൂസാന്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ പണപ്പൊതി സമ്മാനം.
സ്വര്‍ണ്ണ മെഡല്‍ നേടിയ വര്‍ക്ക് മൂന്ന് ലക്ഷം രൂപയും വെള്ളി നേടിയവര്‍ക്ക് രണ്ട് ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് ഒരുലക്ഷം രൂപയുമാണ് സമ്മാനം. മന്ത്രിസഭായോഗത്തിന്റെ ഈ തീരുമാനം മുഖ്യമന്ത്രി ആന്റണിയാണ് അറിയിച്ചത്.
കെ എം ബീനമോള്‍, അഞ്ജു ബോബി ജോര്‍ജ്ജ്, ജിന്‍സി ഫിലിപ്പ്, ബോബി അലോഷ്യസ്, കെ എം ബിനു, പി രാമചന്ദ്രന്‍, കെ ജെ മനോജ് ലാല്‍, കെ കെ ജഗദീശ്, ദിനേഷ് നായിക്ക്, ജനില്‍ കൃഷ്ണന്‍ എന്നീ മലയാളികളാണ് ബൂസാന്‍ ഏഷ്യാഡില്‍ മെഡല്‍ നേടിയത്.