Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാക്കപ്പ് പാക്കിസ്ഥാന്


ധാക്ക: തകര്‍ച്ചക്കിടയിലും മാര്‍വന്‍ അട്ടപ്പട്ടു പൊരുതി നേടിയ സെഞ്ച്വറിക്ക് ശ്രീലങ്കയെ രക്ഷിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കെയ 39 റണ്ണിന് തകര്‍ത്ത് പാക്കിസ്ഥാന്‍ ആദ്യമായി ഏഷ്യാക്കപ്പില്‍ മുത്തമിട്ടു. ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് 238-ല്‍ തളച്ചാണ് പാക്കിസ്ഥാന്‍ കപ്പ് നേടിയത്.

അവസാനഓവറുകളില്‍ ബാറ്റിംഗില്‍ കത്തിക്കയറി ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ചവെച്ച മോയിന്‍ ഖാന്‍ തന്നെയാണ് പാക്കിസ്ഥാനെ ആദ്യമായി ഏഷ്യാക്കപ്പ് കിരീടത്തിലേക്ക് നയിച്ചത്. 31 പന്തില്‍ 56 റണ്‍ എടുത്ത് പുറത്താകാതെ നിന്ന മോയിന്‍ ഖാന്‍ മാന്‍ ഓഫ് ദി മാച്ചായി. ഫൈനലില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നു ലീഗ് മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് പദവി സ്വന്തമാക്കിയ യൂസഫ് യൂഹാനയാണ് മാന്‍ ഓഫ് ദി സീരീസ്.

278 റണ്‍ വിജയലക്ഷ്യവുമായി ബുധനാഴ്ച വൈകുന്നേരം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഒരു പന്തു പോലും നേരിടാതെ രമേഷ് കലുവിതരണ റണ്ണൗട്ടായതിനുശേഷം ശ്രീലങ്ക 46 റണ്ണിന് മൂന്നു വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റന്‍ സനത് ജയസൂര്യയെയും (22) സ്ഥാനക്കയറ്റം ലഭിച്ച് വന്ന ചാമിന്ദ വാസിനെയും (10) മുഹമ്മദ് അക്രം പുറത്താക്കുകയായിരുന്നു.

പിന്നീട് ഒത്തുചേര്‍ന്ന അരവിന്ദ ഡിസില്‍വയും മാര്‍വന്‍ അട്ടപ്പട്ടുവും ചേര്‍ന്ന് നാലാം വിക്കറ്റിന് 70 റണ്‍ ചേര്‍ത്തു. 20 റണ്ണെടുത്ത ഡിസില്‍വയെ യൂഹാനയുടെ കൈകളിലെത്തിച്ച അര്‍ഷദ് ഖാന്‍ ഈ കൂട്ടുകെട്ടിന് വിരാമമിട്ടു.

റസ്സല്‍ ആര്‍നോള്‍ഡ് അട്ടപ്പട്ടുവിന് കൂട്ടായെത്തിയതോടെയാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിലെ മനോഹരമായ കൂട്ടുകെട്ട് പിറന്നത്. പാക്കിസ്ഥാന്‍ ബൗളര്‍മാരെ ബൗണ്ടറിക്കു മുകളിലൂടെ പറത്താന്‍ പ്രത്യേക വിരുതു കാണിച്ച ആര്‍നോള്‍ഡ് 44 പന്തില്‍ നിന്ന് 41 റണ്‍ വാരിക്കൂട്ടി. എന്നാല്‍ ശ്രീലങ്കയുടെ നിര്‍ഭാഗ്യമായി അര്‍ഷദ് ഖാന്‍ വീണ്ടുമെത്തി. തന്റ ഓവറില്‍ സിക്സ് പറത്തി സംഹാരമൂര്‍ത്തിയായി നിന്നിരുന്ന ആര്‍നോള്‍ഡിനെ ഖാന്‍ അഫ്രീദിയുടെ കൈകളിലെത്തിച്ചു.

പിന്നീട് ഏതാണ്ട് കളി കൈവിട്ടപോലെയാണ് ശ്രീലങ്ക കളിച്ചത്. വൈസ് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ പൂജ്യനായി മടങ്ങി. ഉപുല്‍ ചന്ദനയെത്തിയെങ്കിലും 220-ല്‍വെച്ച് അട്ടപ്പട്ടു (100) വീണു. മുത്തയ്യ മുരളീധരനും സോയ്സക്കും നേടിയെടുക്കാവുന്നതിലും എത്രയോ അകലത്തായിരുന്നു അപ്പോഴും ലക്ഷ്യം. പരിക്കേറ്റ വീരരത്നക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല.

പാക്കിസ്ഥാനുവേണ്ടി വസീം അക്രം, മുഹമ്മദ് അക്രം, അര്‍ഷദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Thursday, June 8, 2000, 5:30 [IST]
Other articles published on Jun 8, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+