ഏഷ്യാക്കപ്പ്: ശ്രീലങ്കക്ക് വന്‍ വിജയം
ധാക്ക: ഏഷ്യാക്കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കക്ക് ഒമ്പത് വിക്കറ്റ് ജയം. 30.4 ഓവറില്‍ 178 റണ്‍ അടിച്ചെടുത്ത ശ്രീലങ്ക ബംഗ്ലാദേശ് ഉയര്‍ത്തിയ 176 റണ്‍ വിജയലക്ഷ്യം എളുപ്പത്തില്‍ മറികടന്നു. പുറത്താകാതെ 96 റണ്ണെടുത്ത അരവിന്ദ ഡിസില്‍വയാണ് വിജയശില്പി.
ശ്രീലങ്കക്ക് ക്യാപ്റ്റന്‍ സനത് ജയസൂര്യയും അരവിന്ദ ഡിസില്‍വയും ചേര്‍ന്ന് സാമാന്യം നല്ല തുടക്കം നല്‍കി. 23 റണ്ണെടുത്ത ജയസൂര്യയെ മുഹമ്മദ് റഫീഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഖാലിദ് മസൂദ് സ്റമ്പ് ചെയ്തെങ്കിലും പിന്നീടെത്തിയ മാര്‍വന്‍ അട്ടപ്പട്ടു ഡിസില്‍വയ്ക്ക് ശക്തമായ പിന്തുണ നല്‍കി.
ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച അരവിന്ദ ഡിസില്‍ 13 ഫോറും 3 സിക്സും ഉള്‍പ്പെടെ 93 പന്തില്‍ നിന്ന് 96 റണ്ണെടുത്തു. അട്ടപ്പട്ടു 56 പന്തില്‍ നിന്ന് 41 റണ്ണെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ ആറ് വിക്കറ്റിന് 175 റണ്ണെടുത്തു.
മാസ്മര ഫീല്‍ഡിങ്ങിന്റെ പിന്‍ബലത്തില്‍ മൈതാനം നിറഞ്ഞു കളിച്ച ശ്രീലങ്കന്‍ കളിക്കാര്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടുകയായിരുന്നു. 146 പന്തില്‍ 85 റണ്ണെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ ജാവേദ് ഒമറാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
ഒരു ഘട്ടത്തില്‍ 27 റണ്ണിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയുടെ വക്കില്‍ നിന്ന ബംഗ്ലാദേശിനെ ഒമറും അക്രം ഖാനും ചേര്‍ന്നാണ് കരകയറ്റിയത്. ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിന് 75 റണ്ണെടുത്തു. 41 റണ്ണെടുത്ത അക്രം ഖാനെ അരവിന്ദ ഡിസില്‍വയുടെ പന്തില്‍ ചാമിന്ദാവാസ് പിടിച്ച് പുറത്താക്കുകയായിരുന്നു. ബാക്കിയെല്ലാം ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരും ശരാശരിക്ക് താഴെയായിരുന്നു.
ശ്രീലങ്കക്കു വേണ്ടി ചാമിന്ദാവാസ് 10 ഓവറില്‍ 28 റണ്ണിന് രണ്ടു വിക്കറ്റെടുത്തു. വീരരത്നയും മുരളീധരനും ഓരോ വിക്കറ്റുവീതം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications