Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍തര്‍ട്ടണ്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ലണ്ടന്‍: ആസ്ത്രേലിയക്കെതിരെ നടക്കുന്ന ആഷസ് ടെസ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റനായി മൈക്കല്‍ ആര്‍തര്‍ട്ടണെ തിരഞ്ഞെടുത്തു. രണ്ടാം ടെസ്റ് ജൂലായ് 19 വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.

എഡ്ജ്ബാസ്റണില്‍ നടന്ന ഒന്നാം ടെസ്റില്‍ ഇംഗ്ലണ്ടിനെ നയിച്ച നാസര്‍ ഹുസൈന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ആര്‍തര്‍ട്ടണ്‍ ക്യാപ്റ്റനായത്. ഒന്നാം ടെസ്റ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തോറ്റിരുന്നു. നാസര്‍ ഹുസൈന്‍ മൂന്നാഴ്ചയെങ്കിലും മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. 1993 മുതല്‍ 98 വരെ നടന്ന 52 ടെസ്റുകളില്‍ 33കാരനായ ആര്‍തര്‍ട്ടണ്‍ ഇംഗ്ലണ്ടിനെ നയിച്ചിരുന്നു.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് താല്‍ക്കാലിക ക്യാപ്റ്റനാകാന്‍ ആര്‍തര്‍ട്ടണ്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്തിന് മുതിര്‍ന്ന കളിക്കാരെ ആരും തിരഞ്ഞെടുക്കാന്‍ ഇല്ലാത്തതിനാല്‍ സെലക്ടര്‍മാരുടെ അഭ്യര്‍ത്ഥനയ്ക്ക് അദ്ദേഹം വഴങ്ങുകയായിരുന്നു.

ഒന്നാം ടെസ്റില്‍ മികച്ച കളി പുറത്തെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ട്രസ്കോത്തിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും സെലക്ടര്‍മാര്‍ പരിചയസമ്പത്തിനാണ് പ്രാധാന്യം നല്‍കിയത്. 111 ടെസ്റുകള്‍ കളിച്ച ആര്‍തര്‍ട്ടണെ അപേക്ഷിച്ച് 26കാരനായ ട്രസ്കോത്തിക്ക് വെറും 12 ടെസ്റുകള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+