തൃശൂര്‍: ലോക പഞ്ചഗുസ്തി മത്സരം റഷ്യയില്‍ നടക്കുമെന്ന് ആംസ്റസലിംഗ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ.വി. വിക്രമന്‍ പറഞ്ഞു.
നവമ്പര്‍ 14 മുതല്‍ 18 വരെയാണ് മത്സരം. ഇന്ത്യയില്‍ നിന്ന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ പങ്കെടുക്കും. ഇവര്‍ എല്ലാവരും മലയാളികളാണ്.
കോഴിക്കോട് നടന്ന 27ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ നിന്നാണ് ഈ ടീമിനെ തിരഞ്ഞെടുത്തത്. ടീമംഗങ്ങള്‍ താഴെപ്പറയുന്നവരാണ്:
യു.സി. ബിജുമോന്‍, സെബാസ്റ്യന്‍ മാത്യു, എ.യു. ഷാജു, വി.ടി. സമീര്‍, എം. ദിനേഷ്, പി.എ. ജിബിന്‍, ടി.വി. മുഹമ്മദ് ഹബീബ്, വി.ടി. ഷൗകത്ത്, ഷിബി വര്‍ഗ്ഗീസ്, സി.പി. സിറാജ്, കെ.എന്‍. രാജേഷ്, കെ.പി. ഷക്കീര്‍, ബിജു ലൂക്കോസ്, ഹേമലത സുരേന്ദ്രന്‍, ജമീല അഷ്റഫ്, ഡാര്‍ളി പോള്‍.