ദില്ലി: ഈവര്‍ഷത്തെ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുനിതാറാണി, നിഷാമില്ലറ്റ് എന്നിവരുള്‍പ്പെടെ 23 പേര്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. ഹോക്കി കളിക്കാരനായ ധന്‍രാജ് പിള്ളക്കാണ് രാജീവ് ഖേല്‍രത്ന അവാര്‍ഡ്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഗ് ധിന്‍സയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഹോക്കിയിലെ വി.ജെ. ഫിലിപ്പിനും അത്ലിറ്റിക്സിലെ പ്രദുമന്‍ സിംഗിനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുന്നുണ്ട്.
ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇത്തവണ അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടില്ല. ബി.സി.സി.ഐയോ ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷനുകളോ ക്രിക്കറ്റ് കളിക്കാരുടെ പേര് നിര്‍ദ്ദേശിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു.
നാമനിര്‍ദ്ദേശത്തിനായി ബി.സി.സി.ഐയിലും മറ്റും സമ്മര്‍ദ്ദം ചെലുത്താനാവില്ല. ഇതിനകം തന്നെ 34 ക്രിക്കറ്റ് കളിക്കാര്‍ അര്‍ജുന, രാജീവ് ഖേല്‍രത്ന, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
ആഗസ്ത് 29-ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അവാര്‍ഡുകള്‍
രാജീവ് ഖേല്‍ രത്ന
ധന്‍രാജ് പിള്ള (ഹോക്കി)
ദ്രോണാചാര്യ
കെന്നത്ത് ഓണ്‍ ബോസന്‍ (അത്ലിറ്റിക്സ്), ഹാവാ സിംഗ് (ബോക്സിംഗ്), അജയ് ശിരോഹി (ഭാരോദ്വഹനം)
അര്‍ജുന
ഗുലാബ് ചന്ദ്, സുനിതാ റാണി, ഗുര്‍മീത് കൗര്‍ (അത്ലിറ്റിക്സ്), പുല്ലേലാ ഗോപി ചന്ദ് (ബാഡ്മിന്റണ്‍), ഗുര്‍ചരണ്‍ സിംഗ്, ജിതേന്ദര്‍ സിംഗ് (ബോക്സിംഗ്), രമണ്‍ദീപ് സിംഗ് (ഹോക്കി), ജഗ്ജീത് സിംഗ് (റോവിംഗ്), വിവേക് സിംഗ് (ഷൂട്ടിംഗ്), നിഷാ മില്ലറ്റ് (നീന്തല്‍), സുഖ്പാല്‍ സിംഗ് (വോളിബോള്‍), ദര്‍ബീര്‍ സിംഗ് (ഭാരോദ്വഹനം), ആഷിം മോംഗിയ (യാച്ചിംഗ്), ചിരഞ്ജീവ് മില്‍ഖാ സിംഗ് (ഗോള്‍ഫ്).
ലൈഫ്ടൈം അച്ചീവ്മെന്റ്
പ്രദുമന്‍ സിംഗ് (അത്ലിറ്റിക്സ്), സജ്ജന്‍ സിംഗ് (ബാസ്ക്റ്റ് ബോള്‍), ബല്‍ബീര്‍ സിംഗ് കുല്ലാര്‍, വി.ജെ. ഫിലിപ്പ്സ്, ഹരിപാല്‍ കൗശിക് (ഹോക്കി), തിരാത് രാജ്, ബല്‍വീന്ദര്‍ സിംഗ് (കബഡി), അശോക് കുമാര്‍ (റെസ്ലിംഗ്).
വികലാംഗവിഭാഗം
വെങ്കട് റപ്പാ (അത്ലിറ്റിക്സ്)