ആതന്‍സ്: ഒളിമ്പിക്സ് ഫുട്ബാളില്‍ അര്‍ജന്റീനയ്ക്ക് ഐതിഹാസികമായ തുടക്കം. സെര്‍ബിയയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ വിജയം കൊയ്തത്.
ഒളിമ്പിക്സിന്റെ ഔദ്യോഗിക തുടക്കം ആഗസ്ത് 13 വെള്ളിയാഴ്ചയാണെങ്കിലും ഫുട്ബാള്‍ മത്സരങ്ങള്‍ നേരത്തെ തുടങ്ങി. മറ്റൊരു മത്സരത്തില്‍ തെക്കന്‍ കൊറിയ ഗ്രീസിനെ സമനിലയില്‍ തളച്ചു(സ്കോര്‍ 2-2). ആദ്യം രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗ്രീസ് കളിയിലേക്ക് മടങ്ങിവന്ന് സമനില പിടിച്ചുവാങ്ങിയത്. ടൂണീഷ്യയും ആസ്ത്രേല്യയും തമ്മിലുള്ള മത്സരവും 1-1ന് സമനിലയിലായി.
മാലിയും മെക്സിക്കോയും തമ്മിലുള്ള മത്സരം ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞു.