വെസ്റിന്‍ഡീസിനെതിരായ ആദ്യടെസ്റില്‍ അന്‍വര്‍ കളിക്കില്ല
ജോര്‍ജ് ടൗണ്‍: വെസ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍ സയ്യിദ് അന്‍വര്‍ കളിക്കില്ല. കാല്‍മുട്ടിന് നടത്തിയ സര്‍ജറിയില്‍ നിന്ന് അന്‍വര്‍ പൂര്‍ണമായും മുക്തനാകാത്തതാണ് കാരണമെന്ന് ടീം മാനേജര്‍ ഖാവ്ജാ നാസിര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ആദ്യ ടെസ്റ് ആരംഭിക്കുന്നത്. മൂന്നു ടെസ്റുകളുള്ള പരമ്പരയില്‍ ശേഷിച്ച മത്സരങ്ങളിലും അന്‍വര്‍ കളിക്കുമോ എന്ന് വ്യക്തമല്ല.
അതേസമയം പേസ് ബൗളര്‍ ഷോയിബ് അക്തര്‍ ആദ്യടെസ്റിനുള്ള അവസാന ഇലവനില്‍ സ്ഥാനം പിടിക്കാനിടയുണ്ട്. ചൊവാഴ്ച അക്തര്‍ കൂടുതല്‍ സമയം നെറ്റ്സില്‍ ചെലവഴിച്ചിരുന്നു. വെസ്റിന്‍ഡീസ് അണ്ടര്‍ 23 ടീമിനെതിരായ പരിശീലന മത്സരത്തില്‍ അക്തര്‍ കളിക്കുമെന്ന് നാസിര്‍ അറിയിച്ചു.
കഴിഞ്ഞ ത്രിരാഷ്ട്ര ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വെസ്റിന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദര്‍പോള്‍ ആദ്യടെസ്റ് ടീമിനുള്ള ഫിറ്റ്നസ് ടെസ്റില്‍ വിജയിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications