പാരിസ്: ഇന്ത്യയുടെ മലയാളി താരം അഞ്ജു ബോബി ജോര്‍ജ്ജ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജമ്പില്‍ ഫൈനലില്‍ കടന്നു.
ഇതോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടക്കുന്ന രണ്ടാമത്തെ താരമായി മാറി അഞ്ജു ബോബി ജോര്‍ജ്ജ്. നേരത്തെ ഇന്ത്യയുടെ നീലം ജസ്വന്ത് സിംഗ് ഡിസ്കസ് ത്രോവില്‍ ഫൈനലില്‍ കടന്നിരുന്നു.
തന്റെ ആദ്യചാട്ടത്തില്‍ തന്നെ യോഗ്യത നേടാനുള്ള 6.59 മീറ്റര്‍ അഞ്ജു മറികടന്നു. ആദ്യ ചാട്ടത്തില്‍ അഞ്ജു 6.65 മീറ്റര്‍ ദൂരത്തിലെത്തി. അടുത്ത രണ്ടു ചാട്ടവും ഫൗളായി. ഫൈനലില്‍ മറ്റ് 11 താരങ്ങളുമായി അഞ്ജു മാറ്റുരയ്ക്കും.