അഞ്ജു എ ഗ്രൂപ്പില്‍
ആതന്‍സ്: ഇന്ത്യയുടെ അഞ്ജു ബോബി ജോര്‍ജ്ജിന് ആതന്‍സില്‍ ആഗസ്ത് 25 ബുധനാഴ്ച നടക്കുന്ന യോഗ്യതാമത്സരം കനത്ത വെല്ലുവിളിയാകും. കാരണം യുഎസിന്റെ മരിയന്‍ ജോണ്‍സ് ഉള്‍പ്പെടെ പ്രഗത്ഭര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ ആണ് അഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മരിയന്‍ ജോണ്‍സിന് പുറമെ ഫ്രാന്‍സിന്റെ യൂനിസ് ബാര്‍ബറും ഈ ഗ്രൂപ്പില്‍ ഉണ്ട്. മരിയന്‍ ജോണ്‍സ് യുഎസ്ട്രയല്‍സില്‍ 7.11 മീറ്റര്‍ ചാടിയിട്ടുണ്ട്. യൂനിസ് ബാര്‍ബര്‍ 7.05 മീറ്റര്‍ ദൂരവും താണ്ടിയിട്ടുണ്ട്.
അഞ്ജുവിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം 6.74 മീറ്റര്‍ മാത്രമാണ്. ഇറ്റലിയുടെ ഫിയോന മെയും റഷ്യയുടെ ഐറിന സിംഗിനയും എ ഗ്രൂപ്പില്‍ ഉണ്ട്. ഇവര്‍ ഏഴ് മീറ്റര്‍ ദൂരം പിന്നിട്ടവരാണ്.
ലോംഗ് ജമ്പില്‍ ലോകചാമ്പ്യനായ റഷ്യയുടെ തത്യാന കൊടോവയും ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ തത്യാന ലെബെഡെവയും മറ്റ് ഗ്രൂപ്പുകളിലാണ്.
Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications