Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ജുവിന് ജയലളിതയുടെ 25 ലക്ഷം

ചെന്നൈ: പാരിസില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് മീറ്റില്‍ ലോംഗ്ജമ്പില്‍ വെങ്കലം കരസ്ഥമാക്കി ചരിത്രനേട്ടത്തിന് ഉടമയായ മലയാളി താരം അഞ്ജു ബോബി ജോര്‍ജിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 25 ലക്ഷം രൂപയുടെ അവാര്‍ഡ് പ്രഖ്യാപിച്ചു.

അഞ്ജുവിന്റെ കായികരംഗത്തെ കുതിപ്പ് അതീവതാത്പര്യത്തോടെയും ആരാധനയോടെയും താന്‍ ശ്രദ്ധിച്ചിരുന്നതായി ജയലളിത പറഞ്ഞു. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവുമായ ബോബി ജോര്‍ജിന് 3.75 ലക്ഷം രൂപയുടെ അവാര്‍ഡും ജയലളിത പ്രഖ്യാപിച്ചു.

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ അഞ്ജുവിന്റെ നേട്ടം ഇന്ത്യന്‍ അത്ലറ്റിക്സിനെ പുതിയ ഉയരത്തിലെത്തിച്ചതായി ജയ പറഞ്ഞു. ഒരു വനിതാ അത്ലറ്റിന്റെ വേറിട്ടുനില്‍ക്കുന്ന പരിശ്രമമാണ് ഇന്ത്യന്‍ കായികരംഗത്തിന് ഈ വിജയം നേടികൊടുത്തതെന്നതെന്നത് ശ്രദ്ധേയമാണന്നും അവര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, December 7, 2011, 13:55 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+