ചെന്നൈ: ലോക്അത്ലറ്റിക്സ് മീറ്റില്‍ വെങ്കലം നേടിയ ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി.
സെക്രട്ടറിയേറ്റില്‍ വച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡ് അഞ്ജുവിന് നല്‍കിയത്. ഭര്‍ത്താവും പരിശീലകനുമായ ബോബി ജോര്‍ജിന് 3.75 ലക്ഷത്തിന്റെ ചെക്കും നല്‍കി.
ഇത്തരം കാഷ് അവാഡുകള്‍ യഥാര്‍ഥ പ്രോത്സാഹനമാണെന്ന് അഞ്ജു വാര്‍ത്താ ലേഖകരോട് പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ കായികതാരങ്ങളെ വലിയ നിലയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ജയലളിത ഒരു കായികപ്രേമിയാണെന്നും അഞ്ജു പറഞ്ഞു.
ദേശീയ ഗെയിംസില്‍ വിവിധ മെഡലുകള്‍ നേടിയ 19 കായിക താരങ്ങള്‍ക്ക് മൊത്തം 9.25 ലക്ഷം രൂപയുടെ ചെക്ക് ജയലളിത നല്‍കി.