Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ അഞ്ജലിയ്ക്കും ഖേല്‍ രത്ന

ദില്ലി: ഒടുവില്‍ രണ്ട് പേര്‍ക്ക് ഖേല്‍രത്ന അവാര്‍ഡ് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിന്റെ കെ.എം. ബീനമോള്‍ക്കൊപ്പം ഷൂട്ടിംഗ് താരം അഞ്ജലി ഭാഗവതിനും ഖേല്‍രത്ന നല്കും.

ഇതോടെ പി.കെ. ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അര്‍ജുന അവാര്‍ഡ് സമിതി സമര്‍പ്പിച്ച പ്രാരംഭപ്പട്ടിക കേന്ദ്രം അംഗീകരിച്ചു. നേരത്തെ ഈ പട്ടിക കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. ഒരേ സമയം ബീനമോളെയും അഞ്ജലി ഭാഗവതിനെയും ഖേല്‍രത്നയ്ക്കായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാലാണ് കേന്ദ്രം ഈ പട്ടിക ആദ്യം തിരിച്ചയച്ചത്. ഒടുവില്‍ രണ്ട് പേര്‍ക്ക് ഖേല്‍ രത്ന നല്കാന്‍ കേന്ദ്രം തീരുമാനിയ്ക്കുകയായിരുന്നു.

ഒടുവില്‍ തന്റെ പ്രതിഭ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി ഒളിമ്പിക്സില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിയ്ക്കുമെന്നും അഞ്ജലി ഭാഗവത് പറഞ്ഞു.

മലയാളികളായ ഐ.എം. വിജയനും അഞ്ജു ബോബി ജോര്‍ജ്ജും ഉള്‍പ്പെടെ 21 പേരെ അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ട്. ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെയും അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ട്.

അവാര്‍ഡു ജേതാക്കളുടെ പട്ടിക

ഖേല്‍രത്ന അവാര്‍ഡ് ാ: കെ.എം.ബീനാമോള്‍(അത്ലറ്റിക്സ്), അഞ്ജലി വേദ്പാഠക് ഭാഗവത്(ഷൂട്ടിങ്ങ്).

അര്‍ജുന അവവാര്‍ഡ്: അഞ്ജു ജോര്‍ജ്(അത്ലറ്റിക്സ്), ഐ. എം.വിജയന്‍(ഫുട്ബോള്‍), വിരേന്ദര്‍ സെവാഗ്(ക്രിക്കറ്റ്), ഗഗന്‍ അജിത് സിങ്ങ്(ഹോക്കി), മമത ഖരാബ്(വനിതാഹോക്കി), കെ.ശശികിരണ്‍(ചെസ്സ്), അലോക് കുമാര്‍(ബില്യാര്‍ഡ്സ് -സ്നൂക്കര്‍), മുഹമ്മദ് അലി ഖമര്‍(ബോക്സിങ്ങ്), ശിവ് കപൂര്‍(ഗോള്‍ഫ്), റാം മെഹര്‍സിങ്ങ്(കബഡി), അന്‍വര്‍ സുല്‍ത്താന്‍(ഷൂട്ടിങ്ങ്), സുമ ഷിരൂര്‍(ഷൂട്ടിങ്ങ്), മോണ്ടു ഘോഷ്(ടി.ടി.), രവികാന്ത് റെഡ്ഡി(വോളിബോള്‍), ടി.മുത്തു(ഭാരോദ്വഹനം), പാല്‍വീന്ദര്‍ സിങ്ങ് ചീമ (ഗുസ്തി), നിതിന്‍ മോംഗിയ(യോട്ടിങ്ങ്), സരസ്വതി സാഹ(അത്ലറ്റിക്സ്), ഇന്ദര്‍പാല്‍ സിങ്ങ്(റോവിങ്ങ്), സുജിത് മാന്‍(ഗുസ്തി), രമേഷ് ടിക്കാറാം(ബാഡ്മിന്റന്‍, അത്ലറ്റിക്സ്-വികലാംഗ വിഭാഗം).

ധ്യാന്‍ചന്ദ് അവാര്‍ഡ്: രാം കുമാര്‍(ബാസ്കറ്റ്ബോള്‍), ധര്‍മ സിങ്ങ് മാന്‍(ഹോക്കി), ചാള്‍സ് കൊര്‍ണേലിയസ്(ഹോക്കി), ഓം പ്രകാശ്(വോളിബോള്‍), സ്മിത യാദവ്(റോവിങ്ങ്).

ദ്രോണാചാര്യ അവാര്‍ഡ്: രേണു കോഹ്ലി, ജസ്വന്ത്സിങ്ങ് (അത്ലറ്റിക്സ്), എന്‍.കെ.കൗശിക്(ഹോക്കി), ഇ.പ്രസാദ് റാവു(ഗബഡി), എച്ച്.ഡി.മോട്ടിവാല(യോട്ടിങ്ങ്)

Story first published: Wednesday, December 7, 2011, 13:54 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+