ഡോര്‍ട്മുണ്ഡ്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് പതിനാറുകാരനായ ഗ്രാന്റ് മാസ്ററില്‍ നിന്നും അപ്രതീക്ഷിത തോല്‍വി.
ജര്‍മനിയിലെ ഡോര്‍ട്മുണ്ഡില്‍ നടക്കുന്ന സ്പാര്‍ക്കസ്സെന്‍ ചെസ് മീറ്റിലാണ് അസര്‍ബൈജാന്റെ തിമൂര്‍ രദ്ജബൊവ് ആനന്ദിനെ തോല്പിച്ച് വിസ്മയം സൃഷ്ടിച്ചത്. കറുത്ത കരുക്കളുമായാണ് രദ്ജബൊവ് ആനന്ദിനെതിരെ വിജയം നേടിയത്.
സ്പെയിനിലെ ലിനാറസ് ടൂര്‍ണമെന്റില്‍ ഗാരി കാസ്പറോവിനെ ഈ വര്‍ഷം രദ്ജബൊവ് തോല്പിച്ചിരുന്നു. കാസ്പറോവിനെതിരെയും കറുത്ത കരുക്കള്‍ കൊണ്ടാണ് രദ്ജബൊവ് പട വെട്ടിയത്. ഒരേ വര്‍ഷം ആനന്ദിനെയും കാസ്പറോവിനെയും ക്ലാസിക്കല്‍ ചെസ്സില്‍ കറുത്ത കരുക്കളുമായി തോല്പിക്കുന്ന ആദ്യത്തെ കളിക്കാരനായി രദ്ജബൊവ്.
ഒട്ടേറെ അവസരങ്ങള്‍ ആനന്ദ് കളഞ്ഞ്കുളിച്ചു. ഒരു സമനിലയ്ക്കുള്ള സാധ്യത ആനന്ദ് പാഴാക്കിയെന്ന് മത്സരത്തിന് ശേഷം രദ്ജബൊവ് പറഞ്ഞു.