ചെസ്സ് ലോകകപ്പ് ആനന്ദിന്
ഷെന്യാങ്: ചെസ്സ് ലോകകപ്പ് ഇന്ത്യയുടെ ഗ്രാന്റ് മാസ്റര്‍ ആനന്ദിന്. ചൈനയിലെ ഷെന്യാങില്‍ സപ്തംബര്‍ 13 ബുധനാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ റഷ്യയുടെ എവര്‍ഗെനി ബറീവിനെ തോല്പിച്ചാണ് ആനന്ദ് ലോകകപ്പ് ജേതാവായത്. രണ്ടു മത്സരങ്ങളുള്ള ഫൈനലില്‍ 1.5-0.5നാണ് ആനന്ദ് വിജയിച്ചത്.
50,000 ഡോളറാണ് ആനന്ദിന് സമ്മാനതുകയായി ലഭിച്ചത്. ഈ ജയത്തോടെ ലോകറാങ്കിങ്ങില്‍ ഗാരി കാസ്പറോവിനു പിറകില്‍ ആനന്ദിന് വീണ്ടും രണ്ടാം സ്ഥാനം നേടിയെടുക്കാനാവുമെന്നാണ് കരുതുന്നത്.
നവംബര്‍ 25നു ദില്ലിയില്‍ തുടങ്ങുന്ന ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനിരിക്കുന്ന ആനന്ദിന് ഈ വിജയം കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുകയാണ്.
ഫ്രഞ്ച് ശൈലിയിലാണ് ആനന്ദ് തന്റെ പ്രതിരോധം പടുത്തത്. ഫ്രഞ്ച് ശൈലിയെ അനായാസമായി തകര്‍ത്തെറിയുന്ന, ഫ്രഞ്ച് കില്ലര്‍ എന്ന് അറിയപ്പെടുന്ന ആനന്ദ് ഫ്രഞ്ച് ശൈലി സ്വീകരിച്ചത് ചെസ്സ് വിദഗ്ധരെ അത്ഭുതപ്പെടുത്തി. തന്ത്രപരമായ നീക്കങ്ങളിലൂടെ ആനന്ദ് വിജയം കൊയ്യുകയും ചെയ്തു.
വനിതാവിഭാഗത്തില്‍ ചൈനയുടെ സു യുഹുവ കപ്പ് നേടി. ഉക്രൈനിന്റെ സുകോവ നതാലിയയെയാണ് ഫൈനലില്‍ തോല്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications