Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തര്‍- ലോകോത്തര ഫാസ്റ്ബൗളര്‍

ലാഹോര്‍: ലോകത്തിലെ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞതിനുള്ള ലോകറിക്കാര്‍ഡ് പാക് ബൗളര്‍ ശുഹൈബ് അക്തറിന്. ന്യൂസിലാന്റിനെതിരായ ഒന്നാം ടെസ്റിലാണ് അക്തര്‍ ലോകറിക്കാര്‍ഡ് സ്ഥാപിച്ചത്. മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയിലായിരുന്നു അക്തര്‍ പന്തെറിഞ്ഞത്.

ജെഫ് തോംസണ്‍ എന്ന ആസ്ത്രേലിയന്‍ ബൗളര്‍ 1975ല്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് അക്തര്‍ തിരുത്തിയത്. അന്ന് മണിക്കൂറില്‍ 160.5 കിലോമീറ്റര്‍ വേഗതയിലാണ് ജെഫ് തോംസണ്‍ പന്തെറിഞ്ഞത്.

ന്യൂസിലാന്റ് ബാറ്റ്സ്മാന്‍ ക്രെയ്ഗ് മാക്മില്ലനെതിരെ എറിഞ്ഞ പന്താണ് വേഗതയുടെ കാര്യത്തില്‍ പുതിയ റിക്കാര്‍ഡ് രേഖപ്പെടുത്തിയത്. മാക്മില്ലനെതിരെ പന്തെറിഞ്ഞയുടന്‍ ലാഹോറിലെ ഗദ്ദാഫി സ്റേഡിയത്തില്‍ സ്ഥാപിച്ച രണ്ട് സ്പീഡ്ഗണ്ണുകളില്‍ ഒന്നിലാണ് അക്തര്‍ എറിഞ്ഞ പന്തിന്റെ വേഗത മണിക്കൂറില്‍ 161 കിലോമീറ്റര്‍ എന്ന് രേഖപ്പെടുത്തിയത്. സൈബര്‍നെറ്റ് എന്ന പ്രാദേശിക കമ്പനിയുടെ സ്പീഡ് ഗണ്ണിലാണ് ഈ വേഗം രേഖപ്പെടുത്തിയത്. എന്നാല്‍ ക്രിക്കറ്റിലെ അന്താരാഷ്ട്ര സംപ്രേക്ഷരായ ടിഡബ്ല്യുഐ സ്ഥാപിച്ച സ്പീഡ് ഗണ്‍ അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതുമൂലം അക്തറിന്റെ ഈ റിക്കാര്‍ഡ് ആദ്യം അംഗീകരിക്കാന്‍ ലോകം തയ്യാറായില്ല. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അക്തറിന്റെ ലോകറിക്കാര്‍ഡായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Story first published: Thursday, May 2, 2002, 5:30 [IST]
Other articles published on May 2, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+