നെഹ്റയ്ക്കു പകരം അഗാര്‍ക്കര്‍ ടീമില്‍
മുംബൈ: പരിക്ക് മൂലം ദക്ഷിണാഫ്രിക്കന്‍ ഏകദിനക്രിക്കറ്റ് പര്യടനത്തിനുള്ള ടീമില്‍ നിന്നു വിട്ടു നില്‍ക്കേണ്ടിവന്ന ആശിഷ് നെഹ്റയ്ക്കു പകരം അജിത് അഗാര്‍ക്കര്‍ ടീമിലെത്തി. സപ്തംബര്‍ 23 ഞായറാഴ്ച സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദു ബോര്‍ഡെ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
നെഹ്റയ്ക്കു പകരം ടീമിലെടുക്കാന്‍ അജിത് അഗാര്‍ക്കര്‍, ദേബാശിഷ് മൊഹന്തി, രാകേഷ് പട്ടേല്‍ എന്നിവരെയാണ് കമ്മിറ്റി പരിഗണിച്ചത്. അഗാര്‍ക്കറാണ് കൂടുതല്‍ അനുയോജ്യന്‍ എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ടീമിലെടുത്തത് - ബോര്‍ഡെ വ്യക്തമാക്കി.
അഗാര്‍ക്കറിനെ ഒരു ഓള്‍റൗണ്ടറായി ഉപയോഗപ്പെടുത്താമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങളടങ്ങുന്ന ഏകദിന ടൂര്‍ണമെന്റിനാണ് ഇപ്പോള്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീം സപ്തബര്‍ 24 തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. ഒക്ടോബര്‍ ഒന്നിനാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.
ഏകദിന ടൂര്‍ണമെന്റിനുശേഷം നടക്കുന്ന ടെസ്റ് പരമ്പരയാകുമ്പോഴേക്കും നെഹ്റയും സഹീര്‍ഖാനും പരിക്കില്‍ നിന്ന് മോചിതരാകുമെന്ന് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications