വിജയനിലൂടെ ഇന്ത്യ ഫൈനലില്‍
ഹൈദരാബാദ്: കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം. വിജയന്റെ മികവാര്‍ന്ന പ്രകടനത്തിലൂടെ ഇന്ത്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസിന്റെ ഫുട്ബാള്‍ ഫൈനലിലെത്തി.
സിംബാബ്വേയെ സെമിയില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇനി റുവാണ്ടയെ തകര്‍ത്ത് ഫൈനലിലെത്തിയ ഉസ്ബെക്കിസ്ഥാനോട് ഇന്ത്യ ഏറ്റുമുട്ടും.
വിജയന്‍ ആദ്യ പകുതിയില്‍ നേടിയ രണ്ട് മിന്നുന്ന ഗോളുകളാണ് സിംബാബ്വേയുടെ ആത്മവിശ്വാസം തകര്‍ത്തത്. ആദ്യ പകുതിയില്‍ നേടിയ മുന്‍തൂക്കം പിന്നീട് കളിയിലുടനീളം ഇന്ത്യ പുലര്‍ത്തുകയും ചെയ്തു.
കളിയുടെ നാലാം മിനിറ്റില്‍ സ്ട്രൈക്കര്‍ ആല്‍ബര്‍ട്ട് എംബാനോയാണ് ഇന്ത്യയുടെ വലകുലുക്കിയത്. ഈ ഞെട്ടലില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് വിജയനാണ്. കളിയുടെ 25ാം മിനിറ്റില്‍ അനുപമമായ ഒരു ഗോളിലൂടെ വിജയന്‍ ഇതിന് പകരം വീട്ടി. 33ാം മിനിറ്റില്‍ വിജയന്‍ മറ്റൊരു ഗോള്‍ കൂടി നേടി ഇന്ത്യയെ 2-1ന് മുന്നിലെത്തിച്ചു. പിന്നീട് നാല് മിനിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയ വീണ്ടും ഒരു ഗോള്‍ നേടിയതോടെ ഇന്ത്യ 3-1ന് മുന്നിലായി.
രണ്ടാം പകുതിയില്‍ തോംബാ സിംഗും ബൂട്ടിയയും ഓരോ ഗോള്‍ വീതം നേടി സിംബാബ്വേയെ തകര്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications