അക്വാട്ടിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ജൂണ്‍ മൂന്നിന്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പിരിപ്പന്‍കോട് കേരളാ സ്പ്േര്‍ട്സ് കൗണ്‍സില്‍ അഞ്ചു കോടിയില്‍പരം രൂപ ചിലവാക്കി നിര്‍മ്മിക്കുന്ന അക്വാട്ടിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിര്‍വഹിക്കും.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബി. ബാലചന്ദ്രന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ദ്രുത ഗതിയില്‍ പണി തീര്‍ക്കാനുദ്ദേശിക്കുന്ന കോംപ്ലക്സ് അടുത്ത വര്‍ഷം അവസാനത്തോടെ സജ്ജമാകുമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.
മൂന്ന് ഏക്കറിലധികം നിരന്നു കിടക്കുന്ന കോംപ്ലക്സില്‍ പത്ത് നിരകളുള്ള നീന്തല്‍ക്കുളവും 5.5 മീറ്റര്‍ ആഴമുള്ള ഡൈവിംഗ് കുളവും സജ്ജമാക്കും. ഫ്ലഡ് ലൈറ്റിം സിസ്റവും വെള്ളത്തിന് താഴെ നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യവും കോംപ്ലക്സിന്റെ പ്രത്യേകതയാണ്. കൂടാതെ 320-ഓളം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും കോംപ്ലക്സിലുണ്ടാവും. ഹിന്ദുസ്ഥാന്‍ സ്റീല്‍ വര്‍ക്സ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡാണ് കോംപ്ലക്സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇതുവരെ 32 അന്താരാഷ്ട്ര നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുത്ത മണിക്കല്‍ ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന അംഗീകാരമാണ് കോംപ്ലക്സ് എന്ന് ബാലചന്ദ്രന്‍ പറഞ്ഞു.
ശനിയാഴ്ച നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പിരപ്പന്‍കോട് മുരളി അധ്യക്ഷനായിരിക്കും. സ്പീക്കര്‍ എം. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്പോര്‍ട്സ് - ആരോഗ്യ വകുപ്പ് മന്ത്രി വി.സി. കബീര്‍ കോംപ്ലക്സ് നിര്‍മ്മിക്കാന്‍ ഭൂമി നല്‍കിയവരെ ആദരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications