ലുധിയാന: ഇന്ത്യയുടെ ഹോക്കി താരം ജുഗ്രാജ്സിംഗിന് വാഹനാപകടത്തില്‍ പരിക്കേറ്റു. സപ്തംബര്‍ രണ്ട് ചൊവാഴ്ച രാത്രിയാണ് ജലന്ധറിനടുത്ത് അപകടമുണ്ടായത്.
ലുധിയാനയില്‍ നിന്നും ജലന്ധറിലേക്ക് രണ്ടു കൂട്ടുകാരോടൊപ്പം കാറില്‍ മടങ്ങുകയായിരുന്നു ജുഗ്രാജ്. കാര്‍ ഒരു ബീമില്‍ ചെന്നിടിയ്ക്കുകയായിരുന്നു. കൈമുട്ടിനും കാലിനും തുടയെല്ലിനും പരിക്കേറ്റു.
ലുധിയാനയിലെ ഡിഎംസി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ് ജുഗ്രാജ് ഇപ്പോള്‍. എട്ടു മാസമെങ്കിലും ഇനി കളിയില്‍ നിന്ന് വിട്ടുനില്ക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇങ്ങിനെയെങ്കില്‍ സപ്തംബറില്‍ മലേഷ്യയില്‍ തുടങ്ങാനിരിക്കുന്ന ഏഷ്യാകപ്പില്‍ ജുഗ്രാജിന് മത്സരിക്കാനാവില്ല.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ജുഗ്രാജ് നാല് ഗോളുകള്‍ നേടിയിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ 7-4 വിജയത്തില്‍ ജുഗ്രാജ് നേടിയ രണ്ടുഗോളുകള്‍ ഏറെ പ്രശംസ നേടിയിരുന്നു.