ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനം റദ്ദാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ടീമിന്റെ പാകിസ്ഥാന്‍ പര്യടനം ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടിയുള്ളതാണെന്നും അത് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും സഹകരണവും ശക്തിപ്പെടുത്തുമെന്നും ഷാര്‍ജയില്‍ നവംബര്‍ 24 വ്യാഴാഴ്ച നടന്ന എസിസി യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യാ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഈ പ്രശ്നത്തെ കുറിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനായി മൂന്നംഗ എസിസി സംഘത്തെ ദില്ലിയിലേക്കയക്കാന്‍ യോഗം തീരുമാനിച്ചു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സബെര്‍ ഹുസൈന്‍ ചൗധരി, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ടി.സുനതിപാല, മലേഷ്യ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും എസിസി വൈസ് പ്രസിഡന്റുമായ ടുങ്കോ ഇമ്രാന്‍ എന്നിവരാണ് സംഘാംഗങ്ങള്‍.