സിഡ്നി: ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ഭിദ്ര നിര്‍ഭാഗ്യം കൊണ്ട് ഒളിംപ്ക്സില്‍ നിന്നും പുറത്തായി. സപ്തംബര്‍ 18 തിങ്കളാഴ്ച ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ അഭിനവിന് ഫൈനല്‍ റൗണ്ട് പ്രവേശനം നഷ്ടമായി.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ 600 ല്‍ 590 പോയിന്റും നേടിയ ഈ കൗമാര താരത്തിന് 11 ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജൂണിയര്‍ നിലവാരത്തില്‍ ലോകത്തിലെ മികച്ച ഷൂട്ടര്‍മാരിലൊലാളായ അഭിനവ് അടുത്തയിടെ മ്യൂണിക്കില്‍ വച്ചു നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 596 പോയിന്റ് നേടി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
മെഡല്‍ നേടാമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ 18 കാരന്‍ സിഡ്നിയിലെത്തിയത്. എന്നാല്‍ ഭാഗ്യം ഒരു പോയിന്റിന് അകന്നു പോകുകയായിരുന്നു.