വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌റ്റെയ്‌ന് പനി പിടിച്ചു, ഇന്ത്യയ്ക്ക് ആശ്വാസം?

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌ന് പനി. പനി മൂലം കിടപ്പിലായ സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കയുടെ കഴിഞ്ഞ ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തില്ല. പനി വെക്കാതെയാണ് സ്റ്റെയ്ന്‍ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇറങ്ങിയത്. 9 ഓവര്‍ പന്തെറിഞ്ഞ സ്റ്റെയ്‌ന് ഒരു വിക്കറ്റ് വീഴ്ത്താന്‍ 64 റണ്‍സ് വിട്ടുകൊടുക്കേണ്ടി വന്നു.

സ്റ്റെയ്‌ന് പനിയാണെന്ന വിവരം അറിഞ്ഞ് ഏറ്റവും കൂടുതല്‍ ആശ്വസിക്കുക ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരായിരിക്കും. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് സ്റ്റെയ്ന്‍. 97 ഏകദിന മത്സരങ്ങളില്‍ നിന്നായി 152 വിക്കറ്റുകളുണ്ട് സ്റ്റെയ്‌നിന്റെ പക്കല്‍. വിക്കറ്റ് എടുക്കുക മാത്രമല്ല സ്റ്റെയ്‌നിന്റെ അതിവേഗ പന്തുകള്‍ അതിജീവിക്കുക എന്നത് തന്നെ ഏതൊരു ബാറ്റ്‌സ്മാനും വെല്ലുവിളിയാണ്.

dalesteyn

ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ ഒരുങ്ങുകയാണ് ടീം ഇന്ത്യ. സ്റ്റെയ്‌നും കൂട്ടാളി മോണി മോര്‍ക്കലുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്നം. സ്റ്റെയ്ന്‍ ഇല്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് അത്ര പ്രശ്‌നമല്ല. സ്പിന്നിലും വലിയ പേരുകളൊന്നും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമില്ല. ഞായറാഴ്ച സ്റ്റെയ്ന്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.

ആദ്യമത്സരങ്ങളില്‍ ജയിച്ചാണ് ഇരുടീമുകളും ഞായറാഴ്ച പരസ്പരം വരുന്നത്. ദുര്‍ബലരായ സിംബാബ്‌വെയെ ആണ് ദക്ഷിണാഫ്രിക്ക ആദ്യകളിയില്‍ തോല്‍പിച്ചത്. എന്നാല്‍ കരുത്തരായ പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യയുടെ വരവ്. പതിനൊന്നാമത് ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും.

Story first published: Thursday, February 19, 2015, 10:34 [IST]
Other articles published on Feb 19, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X