Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് ചുരണ്ടിയ ഫാസ്റ്റ് ബൗളര്‍ക്ക് പിഴ

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് ചുരണ്ടിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഫിലാന്‍ഡറിന് പിഴ. മാച്ച് ഫീസിന്റെ 75 ശതമാനമാണ് ഫിലാന്‍ഡറിന് പിഴയിട്ടത്. കൈനഖങ്ങള്‍ ഉപയോഗിച്ച് ഫിലാന്‍ഡര്‍ പന്തി ചുരണ്ടുന്ന ദൃശ്യങ്ങളാണ് ദക്ഷിണാഫ്രിക്കയെ വെട്ടിലാക്കിയത്. ഐ സി സി പെരുമാറ്റച്ചട്ടം 2.2.9 പ്രകാരമാണ് ഫിലാന്‍ഡറിന് പിഴയിട്ടത്.

ഇതാദ്യമായിട്ടല്ല ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെടുന്നത്. പാകിസ്താനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ ലെഗ് സ്പിന്നര്‍ ഫാഫ് ഡുപ്ലിസി പന്ത് ചുരണ്ടിയ കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. പാന്റിന്റെ കീശയിലിട്ട് സിപ്പര്‍ കൊണ്ട് പന്ത് ഉരയ്ക്കവേയാണ് ഡുപ്ലിസി പിടിയിലായത്. അഞ്ച് റണ്‍സ് പിഴയായി ചുമത്തുകയും പന്ത് മാറ്റുകയുമായിരുന്നു അന്ന്.

philander

എന്തായാലും ഫിലാന്‍ഡറിന്റെ പന്ത് ചുരണ്ടല്‍ വെറുതെ ആയില്ല. ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ മാരക ബൗളിംഗില്‍ ശ്രീലങ്ക വെറും 292 റണ്‍സിന് ഓളൗട്ടായി. 23 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് സ്‌റ്റെയ്ന്‍ വീഴ്ത്തിയത്. മറ്റൊരു ഫാസ്റ്റ് ബൗളറായ മോണി മോര്‍ക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പക്ഷേ പന്ത് ചുരണ്ടിയ ഫിലാന്‍ഡറിന് പക്ഷേ വിക്കറ്റൊന്നും കിട്ടിയില്ല.

രണ്ടാമിന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ അവശേഷിക്കെ 302 റണ്‍സിന്റെ ലീഡുണ്ട് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 455 റണ്‍സാണ് എടുത്തത്. ജെ പി ഡുമിനി, എല്‍ഗര്‍ എന്നിവര്‍ സെഞ്ചുറി നേടി. പരമ്പരയിലെ ആദ്യ ടെസ്റ്റാണിത്.

Story first published: Saturday, July 19, 2014, 14:02 [IST]
Other articles published on Jul 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+