Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സില്‍ സാക്ഷി മാലിക്കിനെ ഞെട്ടിച്ച് സോനം

ലക്‌നൗ: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ട്രയല്‍സില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനെ ഞെട്ടിച്ച് സോനം മാലിക്ക്. 62 കിലോഗ്രാം വിഭാഗത്തില്‍ പിന്നിലായിരുന്ന സോനം വമ്പന്‍ തിരിച്ചുവരവിലൂടെയാണ് സാക്ഷിയെ ഞെട്ടിച്ചത്. 4-6 എന്ന നിലയില്‍ പിന്നിലായിരുന്ന സോനം മൂന്ന് സെക്കന്റ് ശേഷിക്കെ നാല് പോയന്റ് നേടി 10-10 എന്ന നിലയില്‍ ഒപ്പമെത്തുകയും അവസാന പോയന്റ് നേടിയതിനാല്‍ ഫൈനലിലെത്തുകയുമായിരുന്നു.

ഫൈനലില്‍ രാധികയെ 4-1ന് തോല്‍പ്പിച്ച് സോനം ചാമ്പ്യന്‍ഷിപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചു. ഹരിയാണയിലെ കുഗ്രാമമായ മദിനയില്‍നിന്നും എത്തിയ സോനം ഗൊഹാനയില്‍ അജ്മീര്‍ മാലിക്കിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കരിയറിലെ തന്നെ വലിയ അട്ടിമറിയിലൂടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയ സോനത്തിന് ഒളിമ്പിക്‌സ് യോഗ്യതയും അരികിലാണ്.

sonammalik

മറ്റൊരു മത്സരത്തില്‍ അന്‍ഷു മാലിക്ക് ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവായ പൂജ ദണ്ഡയെ അട്ടിമറിച്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. 57 കിലോഗ്രാം വിഭാഗത്തില്‍ ആദ്യം പൂജയെ മറികടന്ന അന്‍ഷു ഫൈനലില്‍ മാന്‍സിയേയും തോല്‍പ്പിച്ചു. 53 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും 68 കിലോഗ്രാം വിഭാഗത്തില്‍ ദിവ്യ കക്രനും അനാസായമായി ജയിച്ചുജയറി. 50 കിലോഗ്രാം വിഭാഗത്തില്‍ നിര്‍മലാ ദേവിയും, 76 കിലോഗ്രാം വിഭാഗത്തില്‍ കിരണ്‍ ഗൊദാരയുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും റാങ്കിങ് സീരീസിലും മെഡലുകള്‍ നേടുന്ന താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാം.

Story first published: Saturday, January 4, 2020, 16:57 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+