മുംബൈ വീണ്ടും ജയിച്ചു, അകത്താകുമോ?
മൊഹാലി: എല്ലാം കൈവിട്ടു പോയിത്തുടങ്ങിയപ്പോള്‍ മുംബൈ അടി തുടങ്ങി. അടി എന്ന് പറഞ്ഞാല്‍ വെടിക്കെട്ട് അടി. സീസണിലെ ആദ്യത്തെ സെഞ്ചുറി പിറന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ച് വിട്ടത് കൊമ്പന്മാരായ പഞ്ചാബ് കിംഗ്‌സിനെ. പക്ഷേ അത് കൊണ്ടൊന്നും കാര്യമുണ്ടാകാനിടയില്ല. മഹാതാത്ഭുതങ്ങള്‍ എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 156 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്നെ മുംബൈ വിജയം മണത്തിരുന്നു. ബാറ്റിംഗ് പവര്‍ഹൗസായ മാക്‌സിയെയും വീരുവിനെും പിടിച്ചുകെട്ടിയ മുംബൈ ഡീസന്റായി ബാറ്റ് ചെയ്ത് വിജയം പിടിച്ചെടുത്തു. 19 ഓവറില്‍ കളി തീരുമ്പോള്‍ 100 റണ്‍സോടെ ലെന്‍ഡല്‍ സിമണ്‍സ് പുറത്താകാതെ നിന്നു.
തോറ്റെങ്കിലും 18 പോയിന്റോടെ പഞ്ചാബ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 12 കളിയില്‍ പത്ത് പോയിന്റുമായി അഞ്ചാമതാണ് മുംബൈ ഇന്ത്യന്‍സ്.

സച്ചിന്‍ ബാറ്റെടുത്തു
പഞ്ചാബുമായുള്ള കളിക്ക് മുമ്പേ പരിശീലനം നടത്തുന്ന മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ ടീമിന്റെ ഐക്കണാണ് സച്ചിന്‍.

സിമ്മണ്‍സ് തരംഗം
ലെന്‍ഡല്‍ സിമ്മണ്‍സ് ഓപ്പണറായി എത്തിയതോടെയാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിധി മാറിയത്

സെഞ്ചുറിത്തിളക്കം
ഐ പി എല്‍ ഏഴാം സീസണിലെ ആദ്യ സെഞ്ചുറി ആഘോഷിക്കുന്ന ലെന്‍ഡല്‍ സിമ്മണ്‍സ്

ഒരൊറ്റ അടി
സിമ്മണ്‍സ് സെഞ്ചുറി തികച്ചതും കൂറ്റന്‍ ഒരു സിക്‌സറോടെ പൊള്ളാര്‍ഡ് കളി തീര്‍ത്തു.

മാക്‌സി തോറ്റു
വെറും രണ്ട് റണ്‍സ് മാത്രം എടുക്കാനേ വെടിക്കെട്ട് താരം മാക്‌സ് വെല്ലിന് കഴിഞ്ഞുള്ളൂ.

പ്രീതി പോയോ
മുംബൈയുമായുള്ള കളിക്കിടെ പഞ്ചാബ് ടീമുടമയും നടിയുമായ പ്രീതി സിന്റ്

വീരനായേനേ വീരു
ആദ്യ ഓവറില്‍ തന്നെ സിക്‌സറും ഫോറും പറത്തി വീരു നന്നായി തുടങ്ങിയതാണ്. എന്നാല്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി.

എറിഞ്ഞിട്ടുകളഞ്ഞു
വൃദ്ധിമാന്‍ സാഹയെ നേരിട്ടുള്ള ഏറില്‍ അമ്പാട്ടി റായിഡു റണ്ണൗട്ടാക്കിയപ്പോള്‍

ക്ലീന്‍ ബൗള്‍ഡ്
പഞ്ചാബിന്റെ മനന്‍ വോറ ക്ലീന്‍ ബൗള്‍ഡാകുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications