Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ജയം, മുംബൈയ്ക്ക് പ്രതീക്ഷ

റായ്പൂര്‍: ആണ്ടിനും സംക്രാന്തിക്കും മാത്രം കൊള്ളാവുന്ന ഒരു സ്‌പെല്ലെറിയുന്ന പ്രഗ്യാന്‍ ഓജയെപ്പോലുള്ള കടലാസ് പുലികള്‍. ക്യാച്ചെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന ശരാശരിയിലും താഴ്ന്ന ഫീല്‍ഡിംഗ്. ഏത് സ്‌കോറും കണ്ണും പൂട്ടി അടിച്ചെടുക്കാന്‍ പോന്ന വമ്പന്മാര്‍ - ഇതാണ് മുംബൈ ഇന്ത്യന്‍സ്. ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം യോഗ്യതാ മത്സരത്തില്‍ മുംബൈ പേരിനൊത്ത കളി തന്നെ പുറത്തെടുത്തു. ഫലം ഒമ്പത് വിക്കറ്റ് ജയം.

ശ്രീലങ്കന്‍ ടീമായ സതേണ്‍ എക്‌സ്പ്രസിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് മുംബൈ ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. അടുത്ത കളിയില്‍ ന്യൂസിലന്‍ഡ് ടീമായ നൈറ്റ്‌സിനോട് മികച്ച വിജയം നേടിയാല്‍ മുംബൈയ്ക്ക് ലീഗ് കളിക്കാന്‍ യോഗ്യത നേടാം. 162 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ 16.3 ഓവറിലാണ് കളി തീര്‍ത്തത്.

പൊള്ളാര്‍ഡ് അടിച്ചുപൊളിച്ചു

പൊള്ളാര്‍ഡ് അടിച്ചുപൊളിച്ചു

വണ്‍ ഡൗണായി ഇറങ്ങിയ പൊള്ളാര്‍ഡ് 7 പന്തില്‍ 20 റണ്‍സോടെ മുംബൈയുടെ ജയം വേഗത്തിലാക്കി. ഇതില്‍ മൂന്നെണ്ണം സിക്‌സായിരുന്നു.

ഹസി നങ്കൂരമിട്ടു

ഹസി നങ്കൂരമിട്ടു

ഫോമിലേക്ക് തിരിച്ചെത്തിയ മൈക് ഹസിയുടെ ഇന്നിംഗ്‌സായിരുന്നു കളിയിലെ സവിശേഷത. 40 പന്തില്‍ ഹസി 60 റണ്‍സെടുത്തു.

പതിവ് പോലെ സിമ്മണ്‍സ്

പതിവ് പോലെ സിമ്മണ്‍സ്

ടീമിന് വേണ്ട ഒരിന്നിംഗ്‌സ് കളിച്ച് പതിവ് പോലെ സിമ്മണ്‍സ് വിശ്വാസം കാത്തു. 51 പന്തിലായിരുന്നു സിമ്മണ്‍സിന്റെ 76

ആന്‍ഡേഴ്‌സണ്‍ പുറത്ത് തന്നെ

ആന്‍ഡേഴ്‌സണ്‍ പുറത്ത് തന്നെ

ഈ പോക്ക് പോയാല്‍ കോറി ആന്‍ഡേഴ്‌സണ്‍ പുറത്ത് തന്നെ ഇരിക്കേണ്ടി വരും. മുംബൈയുടെ നാല് വിദേശ താരങ്ങളും ഫോമിലാണ്.

മലിംഗ മാത്രം മങ്ങി

മലിംഗ മാത്രം മങ്ങി

ലസിത് മലിംഗ മാത്രമാണ് മുംബൈയുടെ വിദേശികളില്‍ അത്രയ്ക്കങ്ങ് തിളങ്ങാതെ പോയത്. അവസാന ഓവറില്‍ പഴയ സഹതാരം മഹ്‌റൂഫ് മലിംഗയെ സിക്‌സിനും ഫോറിനും പറത്തി

ഭാജീ ഇതെന്ത് ക്യാച്ച്

ഭാജീ ഇതെന്ത് ക്യാച്ച്

തലയ്ക്ക് മുകളില്‍ പൊങ്ങിയ ക്യാച്ച് പോലും നിലത്തിട്ടായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ കസര്‍ത്ത്. ഇത് മാത്രമല്ല മുംബൈയ്ക്ക് ഫീല്‍ഡില്‍ ആകെ പിഴച്ച ദിവസമായിരുന്നു.

Story first published: Monday, September 15, 2014, 8:41 [IST]
Other articles published on Sep 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+