വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നടി; ഡിസ്‌കസ് ഏഷ്യന്‍ ചാമ്പ്യന്‍ മന്‍പ്രീത് കൗറിനെ നാലുവര്‍ഷത്തേക്ക് വിലക്കി

ദില്ലി: ഇന്ത്യന്‍ ഡിസ്‌കസ് ത്രോ വനിതാതാരം മന്‍പ്രീത് കൗറിനെ മരുന്നടിയുടെ പേരില്‍ നാലുവര്‍ഷത്തേക്ക് വിലക്കി. 2017ല്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. താരത്തെ 2017 ജൂലൈ 20 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിലക്കിയതായി നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി(നാഡ) അറിയിച്ചു. വിലക്കിനെതിരെ താരത്തിന് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

manpreetkaur

മന്‍പ്രീത് കൗര്‍ 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2017ല്‍ നടത്തിയ നാല് പരിശോധനകളിലും താരം മരുന്നടിച്ചതായി തെളിഞ്ഞു. ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ഫെഡറേഷന്‍ കപ്പ്, ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ പങ്കെടുത്തപ്പോഴാണ് പരിശോധന നടത്തിയത്. നാല് മീറ്റിലും മന്‍പ്രീത് കൗര്‍ സ്വര്‍ണം നേടിയിരുന്നു.

സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ?സസ്പെന്‍സ് തീരാന്‍ ദിവസങ്ങള്‍ മാത്രം... ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? ചീട്ട് കീറുക ആര്‍ക്കൊക്കെ?

ജിന്‍ഹുവ മീറ്റില്‍ 18.86ന്റെ പുതിയ ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചു. പ്രകടനം മെച്ചപ്പെടുത്താന്‍ നിരോധിത മരുന്നുപയോഗിച്ചതായാണ് ആരോപണം. വിലക്ക് വന്നതോടെ താരത്തിന്റെ മെഡലുകളും നഷ്ടമാകും. അപ്പീല്‍ തള്ളുകയാണെങ്കില്‍ കായിക കരിയറിനും ഏറെക്കുറെ വിരാമമായേക്കും. നാലുവര്‍ഷത്തെ വിലക്കു കഴിഞ്ഞുവരുമ്പോഴേക്കും മന്‍പ്രീതിന് ഫോം നിലനിര്‍ത്താന്‍ കഴിയുകയില്ലെന്നാണ് വിലയിരുത്തല്‍.

Story first published: Wednesday, April 10, 2019, 13:12 [IST]
Other articles published on Apr 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X