For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷൂട്ടിങ് ലോകകപ്പ്; ലോക റെക്കോര്‍ഡോടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം

ദില്ലി: ദില്ലിയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരി ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷന്‍മാരുടെ വിഭാഗത്തിലാണ് സൗരഭിന്റെ സ്വര്‍ണനേട്ടം. ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ സൗരഭ് അത് സ്വര്‍ണമാക്കി മാറ്റിയതോടെ 2020ല്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു.

saurabh

സൗരഭ് 245.0 എന്ന റെക്കോഡ് സ്‌കോര്‍ നേടിയപ്പോള്‍ സെര്‍ബിയയുടെ ഡാമിര്‍ മൈക്ക് രണ്ടാം സ്ഥാനത്തെത്തി. ചൈനയുടെ വെയ് പാങ് വെങ്കലവും നേടി. ശനിയാഴ്ച ഇന്ത്യയ്ക്കായി അപൂര്‍വി ചന്ദേല സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ റെക്കോഡോടെയായിരുന്നു അപൂര്‍വിയുടെയും നേട്ടം. അപൂര്‍വി നേരത്തെ തന്നെ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയിരുന്നു.

ചെറു പ്രായത്തില്‍തന്നെ ലോക നിലവാരമുള്ള പ്രകടനം നടത്തുന്ന സൗരഭ് ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കൊറിയയുടെ ജിന്‍ ജിന്‍ഗോഹ് അടക്കമുള്ള ലോകതാരങ്ങളെ മറികടന്ന് ഗെയിംസ് റെക്കോഡോടെ സൗരഭ് സ്വര്‍ണം നേടിയിരുന്നു. യൂത്ത് ഒളിമ്പിക്സിലും സൗരഭ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കി.

Story first published: Sunday, February 24, 2019, 16:47 [IST]
Other articles published on Feb 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+