റിയോ ഒളിംപിക്‌സ്: മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് നേരെ വെടിവെയ്പ്പ്
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിന്റെ വേദിക്ക് സമീപം മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിവെയ്പ്പ്. ബസില്‍ സഞ്ചരിച്ചിരുന്ന രണ്ട് മാധ്യമപ്രവര്‍ക്ക് പരിക്കേറ്റു.
ബാസ്‌കറ്റ് ബോള്‍ മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ നിന്ന് ബറാഡാ ടിജൂക്കയിലെ പ്രധാനവേദിയിലേക്ക് വരുന്നതിനിടെ ബ്രസീലിലെ കുപ്രസിദ്ധ നഗരമായ ഗോഡ് ഫവേലയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. എന്നാല്‍ ആക്രണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് തവണ ബസിന് നേരെ വെടിയേറ്റെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. വെടിവെയ്പ്പില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ചിതറിത്തെറിച്ച ചില്ലുകളേറ്റാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. ബെലാറൂസില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് പരിക്കേറ്റവരില്‍ ഒരാള്‍. ശനിയാഴ്ച മീഡിയ സെന്ററിന് സമീപത്തുണ്ടായ ആക്രമണമുള്‍പ്പെടെ രണ്ടാമത്തെ അക്രമ സംഭവമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications