കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ക്കൊയ്ത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായി സ്വര്‍ണം നേടിയതിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
ഇന്ത്യയുടെ മെഹൂലി ഘോഷ് വെള്ളിയും അപൂര്‍വി ചന്ദേല വെങ്കലവും നേടി. അവസാന ഷോട്ടില്‍ സിങ്കപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്‌സെയുമായി സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ടോഫിലാണ് മെഹൂലിക്ക് വെള്ളി മെഡല്‍ ലഭിച്ചത്. അവസാന ഷോട്ടില്‍ മെഹൂലി 9.9 പോയന്റ് നേടിയപ്പോള്‍ മാര്‍ട്ടിന 10.3 നേടി സ്വര്‍ണം പിടിച്ചെടുത്തു.

ഗെയിംസ് മെഡല്‍ നിലയില്‍ കാനഡയെ കടത്തിവെട്ടി ഇന്ത്യ മൂന്നാംസ്ഥാനത്തെത്തി. എട്ടു സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമായി ആകെ പതിനേഴ് മെഡലാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യ അഞ്ചാം ദിനം ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് തുടങ്ങിയത്. പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങാണ് രാജ്യത്തിനുവേണ്ടി വെള്ളി നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications