Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗണ്‍സര്‍ തലയില്‍ക്കൊണ്ട ഷെയിന്‍ വാട്‌സണ്‍ പരിശീലനം മതിയാക്കി

മെല്‍ബണ്‍: ക്രിക്കറ്റ് താരങ്ങള്‍ക്കിത് മോശം സമയമാണെന്ന് അടിക്കടിയുണ്ടാകുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് മരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം ഫില്‍ ഹ്യൂഗ്‌സിന് പിന്നാലെ അത്ര നല്ലവാര്‍ത്തകളല്ല ക്രിക്കറ്റ് മൈതാനത്തുനിന്നും പുറത്തുവരുന്നത്. ഏറ്റവും ഒടുവിലത്തെ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണ്‍ ആണ് അപകടത്തിന്റെ ഇര.

ഇന്ത്യയുമായുള്ള ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി വാട്‌സണ്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനം നടത്തവെ ബൗണ്‍സര്‍ തലയില്‍ക്കൊണ്ടത് കളിക്കാരില്‍ ആശങ്കയുണ്ടാക്കി. ഓസീസ് ഫാസ്റ്റ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ ആയിരുന്നു ബൗളര്‍. കുത്തിയുയര്‍ന്ന പന്തില്‍ നിന്നും ഒഴിഞ്ഞുമാറുംമുന്‍പ് പന്ത് തലയില്‍ക്കൊള്ളുകയായിരുന്നു.

shane-watson

ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ തലയ്ക്ക് പരിക്കേറ്റില്ല. അപകടത്തിനുശേഷം പകച്ചുപോയ വാട്‌സണ്‍ പരിശീലനം മതിയാക്കി തിരിച്ചു പോവുകയായിരുന്നു. സഹകളിക്കാര്‍ ഓടിയെത്തി വാട്‌സണെ സമാധാനിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഭയം പ്രകടമായിരുന്നു. സുഹൃത്ത് ഫില്‍ ഹ്യൂഗ്‌സ് ബൗണ്‍സര്‍ അപകടത്തില്‍ മരിച്ചശേഷം ഓസീസ് കളിക്കാര്‍ പൂര്‍ണമായും അതില്‍ നിന്നും മുക്തമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു വാട്‌സന്റെ പെരുമാറ്റം.

ആദ്യ രണ്ടു ടെസ്റ്റുകളിലും മങ്ങിയ ഫോമില്‍ കളിക്കുന്ന വാട്‌സണ്‍ മൂന്നാം ടെസ്റ്റില്‍ ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. വാട്‌സണ്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ അന്തിമ ഇലവനിലുണ്ടാകുമെന്ന് ടീം മാനേജ്‌മെന്റ് സൂചന നല്‍കി. രണ്ടു ടെസ്റ്റുകളില്‍ ജയിച്ച ഓസ്‌ട്രേലിയ 2-0 എന്ന നിലയില്‍ പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

Story first published: Wednesday, December 24, 2014, 9:02 [IST]
Other articles published on Dec 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+