ഒളിമ്പിക്‌സ്: ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത ഏഴ് രഹസ്യങ്ങള്‍!!!
ദില്ലി: റിയോ ഒളിമ്പിക്‌സിനായി നാളുകളെണ്ണി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള കായികാരാധകര്‍. ആഗസ്ത് അഞ്ചിന് ബ്രസീലിലാണ് 17 ദിവസം നീണ്ടുനില്‍ക്കുന്ന റിയോ ഒളിമ്പിക്‌സിന് തിരിതെളിയുക. പത്ത് കോടി കായിക താരങ്ങളെ ഉള്‍ക്കൊള്ളാവുന്ന ഒളിമ്പിക്‌സ് വേദി ബ്രസീലിലെ റിയോഡി ജനീറോയില്‍ ഇതിനകം തന്നെ തയ്യാറായിക്കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി റിയോ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെക്കണ്ട് ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. ഒളിമ്പിക്‌സിനുള്ള യോഗ്യത നേടി മെഡല്‍ നേട്ടങ്ങളുമായി മടങ്ങുന്ന കായിക താരങ്ങളാണ് നമുക്ക് ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലത്തും ഇടംപിടിച്ചിട്ടുള്ളത്. എന്നാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത മറ്റ് ചില രഹസ്യങ്ങള്‍ കുടിയുണ്ട്.


ഇന്ത്യ ഒളിമ്പിക്‌സില്‍ പങ്കെടുക്കാത്ത വര്‍ഷങ്ങള്‍
1904ല്‍ അമേരിക്കയിലെ സെന്റ് ലൂയിസിലും 1908ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സിലും 1912ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യ പങ്കെടുത്തില്ല.
1896ല്‍ ഏഥന്‍സില്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചില്ല. 1904, 1908, 1912 വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സുകളിലും ഇന്ത്യക്ക് സാന്നിദ്ധ്യം രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. 1990 ന് ശേഷമുള്ള ഒളിമ്പിക്‌സ് മത്സരങ്ങളില്‍ ഇന്ത്യ സാന്നിദ്ധ്യമുറപ്പിച്ചു.

ഇന്ത്യക്കായി മെഡല്‍ നേടിയ വിദേശി
1990ല്‍ നടന്ന ഒളിമ്പിക്‌സില്‍ ബിട്ടന്‍ പൗരത്വമുള്ള നോര്‍മന്‍ പിറ്റ്ച്ചാര്‍ഡ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയും രണ്ട് വെള്ളി മെഡലുകള്‍ നേടുകയും ചെയ്തു.

നോര്‍മന്‍ പ്രിറ്റ്‌ച്ചോറിയസ്
1990ല്‍ പാരീസ് ഒളിമ്പിക്‌സില്‍ 200 മീറ്ററിലും 200 ഹര്‍ഡില്‍സിലും വെള്ളി നേടിയ നോര്‍മന്‍ പ്രിറ്റ്‌ച്ചോറിയസാണ് ആദ്യത്തെ ഇന്ത്യന്‍, ഏഷ്യന്‍ കായികതാരം.

സിനിമാതാരം
കായികതാരം സിനിമയില്‍ അഭിയനിക്കുന്നുവെന്ന അപൂര്‍വ്വ വിശേഷണത്തിനുടമയായ പ്രിറ്റ്‌ച്ചോറിയസ് നാഷണല്‍ റെഡ് ക്രോസ് പേജിയന്റ് (1917), റൊമാന്‍സ് (1920), ബ്ലാക്ക് പാന്തേഴ്‌സ് ക്ലബ്ബ്( 1921) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ചിന്താമണി കര്‍
ബ്രിട്ടനില്‍ ശില്‍പ്പകല പഠിക്കാന്‍ പോയ ചിന്താമണി കറിന് 1948ലെ ഒളിമ്പിക്‌സില്‍ മികച്ച ശില്‍പ്പത്തിനുള്ള വെള്ളി മെഡല്‍ ലഭിച്ചു. എന്നാല്‍ ചിന്താമണിയുടെ മെഡലിന് ഏറെക്കാലം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചില്ല.

ഓട്ടോഗ്രാഫ്
1938ല്‍ അമേരിക്കയില്‍ വെച്ച് നടന്ന ഒളിമ്പിക്‌സില്‍ അമേരിക്കക്കെതിരെ 24 ഗോളുകളാണ് ഇന്ത്യ നേടിയത്. എന്നാല്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കുന്നതിനിടയില്‍ അമേരിക്കന്‍ ടീമിന്റെ ഗോളിന് വഴങ്ങേണ്ടിവന്നു.

കെഡി ജാദവ്
ഒളിമ്പിക്‌സിലെ വ്യക്തിഗത മെഡല്‍ ജേതാക്കളെ പദ്മ പുരസ്‌കാരം നല്‍കി ആദരിക്കുന്ന പതിവ് ഇന്ത്യയിലുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ കെ ഡി ജാദവിന് ഈ അവസരം നഷ്ടപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications