Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വടകരക്കാരി സേതുലക്ഷ്മി ഇന്ത്യൻ വോളിബോൾ ടീമിൽ

വടകര: വിയറ്റ്നാമിൽ വച്ച് ജൂൺ 10 മുതൽ 17 വരെ നടക്കുന്ന ഏഷ്യൻ വനിതാ അണ്ടർ 19 വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് വടകരക്കാരി സേതുലക്ഷ്മി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സായ് തലശ്ശേരി ടീം അംഗമാണ് സേതുലക്ഷ്മി. മാർച്ച്, ഏപ്രിൽ, മാസങ്ങളിലായി നടന്ന നിരവധി വോളിബോൾ ടൂർണമെന്റുകളിലും, വളയം, വടകര എന്നിവിടങ്ങളിൽ നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പിലും സായ് തലശ്ശേരിക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് സേതുലക്ഷ്മി കാഴ്ചവച്ചത്.

വളയത്ത് നടന്ന വോളിബോൾ ടൂർണമെന്റിൽ മികച്ച കളിക്കാരിയായും തിരഞ്ഞെടുത്തു. 2016 ൽ പഞ്ചാബിൽ വച്ച് നടന്ന നാഷണൽ ജൂനിയർ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം അംഗമായിരുന്നു സേതുലക്ഷ്മി. വടകരയിലെ കായിക പ്രേമികളും, നാട്ടുകാരും, കുടുംബാംഗങ്ങളും, കായിക അധ്യാപകരും, പഞ്ചായത്ത് അധികൃതരും ഒക്കെ മികച്ച പിന്തുണയാണ് സേതുലക്ഷ്മിക്ക് നൽകുന്നത്. വടകര ചേന്ദമംഗലം മണലൊടി കുനിയിൽ രാധാകൃഷ്ണൻ-അനിത കുമാരി ദമ്പതികളുടെ മകളാണ് സേതുലക്ഷ്മി.

volley

വിയറ്റ്നാമിൽ വച്ച് ജൂൺ 10 മുതൽ 17 വരെ നടക്കുന്ന ഏഷ്യൻ വനിതാ അണ്ടർ 19 വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് വടകരക്കാരി സേതുലക്ഷ്മിയെ തിരഞ്ഞെടുത്തു. നിലവിൽ സായ് (SAI) തലശ്ശേരിയിലെ അംഗമാണ് സേതുലക്ഷ്മി. വടകര ചേന്ദമംഗലം മണലോടി കുനിയിൽ രാധാകൃഷ്ണന്റെയും, മുടപ്പിലാവിൽ കുനിയിൽ അനിത കുമാരിയുടെയും മകളാണ് സേതുലക്ഷ്മി.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന നിരവധി വോളിബോൾ ടൂർണമെന്റുകളിലും, വളയം, വടകര എന്നിവിടങ്ങളിൽ നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പിലും സായ് തലശ്ശേരിക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് സേതുലക്ഷ്മി കാഴ്ചവച്ചത്. വളയത്ത് നടന്ന വോളിബോൾ ടൂർണമെന്റിൽ മികച്ച വനിതാ പ്ലയറായും തിരഞ്ഞെടുത്തു. 2016 ൽ പഞ്ചാബിൽ വച്ച് നടന്ന നാഷണൽ ജൂനിയർ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം അംഗമായിരുന്നു സേതുലക്ഷ്മി. വടകരയിലെ കായിക പ്രേമികളും, നാട്ടുകാരും, കുടുംബാംഗങ്ങളും, കായിക അധ്യാപകരും, പഞ്ചായത്ത് അധികൃതരും ഒക്കെ മികച്ച പിന്തുണയാണ് സേതുലക്ഷ്മിക്ക് നൽകുന്നത്. പടം:സേതുലക്ഷ്മി

Story first published: Sunday, June 3, 2018, 16:39 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+