Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്തുവര്‍ഷം തുടരെ ഫൈനലില്‍ തോറ്റ കേരള വനിതകള്‍ക്ക് ഒടുവില്‍ ദേശീയ വോളിബോള്‍ കിരീടം

ചെന്നൈ: നീണ്ട പത്തുവര്‍ഷത്തെ തുടര്‍തോല്‍വികള്‍ക്കൊടുവില്‍ കേരള വനിതകള്‍ ദേശീയ സീനിയര്‍ വോളിബോളില്‍ കിരീടം സ്വന്തമാക്കി. പത്തുവര്‍ഷവും കേരളത്തെ ഫൈനലില്‍ തോല്‍പ്പിച്ച റെയില്‍വെസിനെ തന്നെയാണ് ഇക്കുറി കേരളം കീഴടക്കിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളത്തിന്റെ ജയം. സ്‌കോര്‍ 20-25, 25-17, 17-25, 25-19, 5-8.

ടീം മികവിന്റെ കരുത്തിലായിരുന്നു കേരളത്തിന്റെ ജയം. പത്തുവര്‍ഷം ആവര്‍ത്തിച്ച തോല്‍വി ഇക്കുറിയും പിന്തുടരുമോ എന്ന ഭയത്തിലാണ് കേരളം കളി ആരംഭിച്ചത്. ആദ്യ സെറ്റ് റെയില്‍വെ നേടിയപ്പോള്‍ രണ്ടാം സെറ്റ് കേരളത്തിന്റേതായി. മൂന്നാം സെറ്റ് നേടി റെയില്‍വെ വീണ്ടും ലീഡെടുത്തതോടെ നിര്‍ണായകമായ നാലാം സെറ്റില്‍ കേരളം ശക്തമായി തിരിച്ചുവരികയായിരുന്നു. അഞ്ചാമത്തെ സെറ്റ് കേരള വനിതകള്‍ അനായാസം സ്വന്തമാക്കി.

volleyball

ഫാത്തിമ റുക്‌സാനയുടെ നേതൃത്വത്തില്‍ കെഎസ്ഇബി താരങ്ങളുടെ കരുത്തിലിറങ്ങിയ കേരളം ഒരു പതിറ്റാണ്ട് നീണ്ട റെയില്‍വേയുടെ ആധിപത്യത്തിനാണ് അവസാനമിട്ടത്. എസ് രേഖ, കെ എസ് ജിനി, അഞ്ജു ബാലകൃഷ്ണന്‍, എം ശ്രുതി, എസ് സൂര്യ, കെ പി അനുശ്രീ, അശ്വതി രവീന്ദ്രന്‍ തുടങ്ങിയവര്‍ കേരള നിരയില്‍ തിളങ്ങി. പുരുഷ വിഭാഗത്തില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ആതിഥേയരായ തമിഴ്‌നാടിനെ മറികടന്ന് കര്‍ണാടകം കന്നിക്കിരീടം നേടി. സ്‌കോര്‍ 21-25, 36-34, 25-18, 25-14. സെമിയില്‍ തോറ്റ കേരള ടീം പഞ്ചാബിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് മൂന്നാം സ്ഥാനം നേടി.

Story first published: Friday, January 11, 2019, 11:51 [IST]
Other articles published on Jan 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+