ലണ്ടന്‍:സ്കേറ്റിംഗിനിടെ വീണ് അബോധാവസ്ഥായില്‍ കഴിയുന്ന ഫോര്‍മുല വണ്‍ മുന്‍ ചാംമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറനായി 97 കോടി രൂപയുടെ അത്യാധുനിക മെഡിക്കകല്‍ മുറി ഒരുക്കുകയാണ് ഭാര്യ കോറിന. ജനീവയിലെ വീട്ടിലാണ് ഷൂമാക്കര്ക്കായി ഭാര്യ അത്യാധുനിക മുറി ഒരുക്കുന്നത്. ഫ്രാന്‍സില്‍ ആല്‍പ്സ് പര്‍വ്വത നിരയില്‍ സ്കേറ്റിംഗ് നടത്തുന്നതിനിടെയാണ് ഷൂമാക്കറിന് അപകടം സംഭവിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി അബോധാവസ്ഥയില്‍ കഴിയുകയാണ് ഷൂമാക്കര്‍. ബോധം തിരിച്ച് ലഭിയ്ക്കാന്‍ നൂറിലൊരംശം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിയ്ക്കുന്നത്. ഈ ഒരു ശതമാനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഷൂമാക്കറെ വീട്ടില്‍ കൊണ്ട് വന്ന് പരിചരിയ്ക്കുനന്തിനായി ഭാര്യ തയ്യാറെടുക്കുന്നത്.
50,000 കോടതിയിലേറെ ആസ്തിയുണ്ട് ഷൂമാക്കറിന്. ഷൂമി വീണ ഡിസംബര്‍ 29 മുതല്‍ അദ്ദേഹത്തിനൊപ്പമുണ്ട് ഭാര്യ കോറിന. ഓരോ നിമിഷവും ഷൂമി കണ്ണ് തുറക്കുന്നതിനായാണ് അവര്‍ കാത്തിരിയക്കുന്നത്. കോറിനയുടെ ഈ കാത്തരിപ്പിന് ഷൂമാക്കറുടെ ആരാധകരുടെ പ്രാര്‍ത്ഥനയാണ് കൂട്ട്.