Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രാര്‍ഥനകള്‍ ഫലിച്ചു; ഷൂമാക്കര്‍ ആശുപത്രി വിട്ടു

പാരീസ്: ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ഥനകള്‍ വെറുതെയായില്ല. ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ കോമയില്‍ നിന്നുണര്‍ന്നു. ആറുമാസത്തോളമായ ഗ്രനോബള്‍ യൂണിവേഴ്‌സിറ്റി ആശുപത്രി വാസത്തിനൊടുവില്‍ ഷൂമാക്കര്‍ ആശുപത്രി വിട്ടു. ഷൂമാക്കറിന് ബോധം തിരിച്ചുകിട്ടിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സ്‌കീയിംഗിനിടെ പരിക്കേറ്റ് മൈക്കല്‍ ഷൂമാക്കര്‍ ആറ് മാസത്തോളമായി പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷൂമാക്കറിന് ബോധം തിരിച്ചുകിട്ടി എന്നും ഷൂമി ഇനി കോമയില്‍ നിന്നും ഉണരില്ല എന്നും മറ്റും നിരവധി തവണ റൂമറുകള്‍ പരന്നു. എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് ആരാധകരുടെ പ്രിയപ്പെട്ട ഷൂമി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

michael-schumacher

ആരാധകരുടെ പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും ഷൂമാക്കറിന്റെ കുടുംബം നന്ദി പറഞ്ഞു. ആരാധകരുടെ പിന്തുണ ഷൂമാക്കറിനെ ഒരുപാട് സഹായിച്ചു. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഗ്രനോബള്‍ ആശുപത്രിയിലായിരുന്നു ഷൂമാക്കര്‍. മസ്തിഷ്‌കത്തിലെ പരിക്ക് വ്യാപിക്കാതിരിക്കാനാണ് ഡോക്ടര്‍മാര്‍ ഷൂമാക്കറിനെ കോമയില്‍ സൂക്ഷിച്ചത്.

ഫെരാരിയിലും ബെന്നട്ടിലും വിജയങ്ങളുടെ ചരിത്രം സൃഷ്ടിച്ച മൈക്കല്‍ ഷൂമാക്കര്‍ 2013 ഡിസംബര്‍ 29 നാണ് സ്‌കീയിംഗിനിടെ പരിക്കേറ്റത്. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരയ്ക്കടുത്തുള്ള റിസോര്‍ട്ടില്‍ സ്‌കീയിംഗ് നടത്തവേയാണ് അപകടം ഉണ്ടായത്. 2006 ല്‍ ഫോര്‍മുല വണ്‍ വിട്ട 45 കാരനായ ജര്‍മന്‍ താരം 2012 ല്‍ മേഴ്‌സിഡസ് ബെന്‍സുമായി ട്രാക്കിലേക്ക് തിരിച്ചെത്തിയിരുന്നു.

Story first published: Monday, June 16, 2014, 15:55 [IST]
Other articles published on Jun 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+