Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പുതിയ റെക്കോര്‍ഡെഴുതി ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം

ചാങ്‌വോണ്‍: സൗത്ത് കൊറിയയിലെ ചാങ് വോണില്‍ നടന്നുവരുന്ന ഇന്റര്‍നാഷണില്‍ ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്റെ(ഐഎസ്എസ്എഫ്) ലോക ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം സൗരഭ് ചൗധരി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 245.5 പോയന്റുകളോടെയാണ് സൗരഭ് സ്വര്‍ണം നേടിയത്. കൊറിയയുടെ ലിം ഹോജിന്‍ വെള്ളിയും ഇന്ത്യയുടെതന്നെ അര്‍ജുന്‍ സിങ് ചീമ വെങ്കലവും നേടി.

Saurabh Chaudhary

ഇതേ ഇനത്തില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് സൗരഭിന്റെ മറ്റൊരുനേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റേതന്നെ മുന്‍ റെക്കോര്‍ഡ് തിരുത്തിയ സൗരഭ് സ്ഥിരയുള്ള പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പതിനാറുകാരനായ യുവതാരത്തിന് അടുത്ത ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ മെഡല്‍നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ഏഷ്യന്‍ യൂത്ത് ഒളിമ്പിസ് ക്വാളിഫിക്കേഷനില്‍ 243.1 പോയന്റോടെ സ്വര്‍ണം നേടി സൗരഭ് യൂത്ത് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പതിനഞ്ചുകാരന്‍ അനീഷ് ഭന്‍വാലയ്ക്കും, പതിനാറുകാരി മനു ഭാക്കര്‍ക്കൊപ്പം ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയായി സൗരഭും മാറിക്കഴിഞ്ഞു.

മീററ്റിലെ കലിന ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബാംഗമാണ് സൗരഭിന്റേത്. പതിനൊന്നാം ക്ലാസുകാരനായ സൗരഭ് ഭാഗപതിലെ അമിത് ഷിയോറന്റെ അക്കാദമിയിലാണ് പരിശീലനം തേടുന്നത്. പരിശീലനത്തിന് ശേഷം കുടുംബത്തെ സഹായിക്കുകയാണിഷ്ടമെന്ന് സൗരഭ് പറയുന്നു. നീണ്ട പരിശീലനത്തിനുശേഷം അധികം സമയമുണ്ടാകില്ലെങ്കിലും ഫാമിങ് ഏറെ ഇഷ്ടപ്പെടുന്നു. ഗ്രാമത്തില്‍ കുടുംബത്തെ സഹായിക്കുക ഏറെ താത്പര്യമുള്ള കാര്യമാണെന്നും താരം പറഞ്ഞു.

Story first published: Thursday, September 6, 2018, 12:21 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+