Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പ്; സൗരഭിന് സ്വര്‍ണം, നിരാശപ്പെടുത്തി മനു ഭാക്കര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരി സ്വര്‍ണം നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് ഇന്ത്യയുടെ കൗമാരക്കാരന്റെ വിജയം. മികച്ച ഫോമില്‍ തുടരുന്ന പതിനാറുകാരന്‍ സൗരഭ് അടുത്തിടെ നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണ മെഡലുകളാണ് നേടിയത്.

2019 ഇവരുടെ വര്‍ഷം... കാണാം ഇന്ത്യന്‍ ജഴ്‌സിയില്‍, അടുത്ത സൂപ്പര്‍ താരം ഇവരിലൊരാള്‍?
ഓഗസ്തില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും സൗരഭ് സ്വര്‍ണം നേിയിരുന്നു. കൂടാതെ സപ്തംബറില്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും പിന്നീട് യൂത്ത് ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കി. ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെതന്നെ അര്‍ജുന്‍ സിങ്ങിനാണ് വെള്ളി. ചൈനീസ് തായ്‌പേയുടെ ഹുവാങ് വെയ് ടി വെങ്കലവും നേടി.

saurabh

അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ നാലാം സ്ഥാനത്തായി. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഒന്നാമതായെങ്കിലും താരത്തിന് ഫൈനല്‍ റൗണ്ടില്‍ മികവ് നിലനിര്‍ത്താനായില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ മൂന്നു സ്വര്‍ണവും, അഞ്ചു വെള്ളിയും രണ്ട് വെങ്കല മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Friday, November 9, 2018, 10:35 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+