പങ്കെടുക്കാന്‍ ആദ്യമായി അനുമതി നല്‍കി; സൗദി വനിതകള്‍ ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണവുമായി മടങ്ങി
അബുദാബി: സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഭരണകൂടം ആദ്യമായി അനുമതി നല്‍കിയപ്പോള്‍ സ്വര്‍ണവുമായി സൗദി അറേബ്യന്‍ വനിതകളുടെ മടക്കം. അബുദാബിയില്‍ നടക്കുന്ന സ്‌പെഷല്‍ ഒളിമ്പിക്‌സ് ബാസ്‌കറ്റ് ബോളിലാണ് സൗദി ചരിത്രമെഴുതിയത്. ഇന്നേവരെ ഒരു സ്‌പെഷല്‍ ഒളിമ്പിക്‌സിലും സൗദി വനിതകള്‍ പങ്കെടുത്തിരുന്നില്ല. ഇത്തവണ 21 വനിതകള്‍ വിവിധ ഇനിങ്ങളിലായി പങ്കെടുക്കാനെത്തിയിരുന്നു.
തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വിവരിക്കാനാകാത്ത വിജയമാണെന്ന് സൗദി വനിതകളുടെ സീനിയര്‍ പരിശീലക രാജ അല്‍ ഹമ്മൗറി പറഞ്ഞു. ആദ്യ അവസരം തന്നെ തങ്ങള്‍ അനുകൂലമാക്കിമാറ്റി. വലിയൊരു അനുഭാമാണിത്. ദേശീയ മത്സരങ്ങളില്‍ നിരന്തരം പങ്കെടുത്ത കളിക്കാരാണിവര്‍. ഇത്തവണ സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം ശരിയായി വിനിയോഗിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഐവറികോസ്റ്റിനെ 26-11 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് സൗദി സ്വര്‍ണം നേടിയത്. വനിതകളെ പങ്കെടുപ്പിക്കുന്നതില്‍ അബുദാബിയിലെ സംഘാടകര്‍ കാട്ടിയ പ്രത്യേക താത്പര്യം എടുത്തുപറയേണ്ടതാണ്. വനിതാ പരിശീലകരും സഹായികളും ഉള്‍പ്പെടെ ഏവര്‍ക്കും മുന്തിയ പരിഗണനയാണ് ഗെയിംസില്‍ ലഭിച്ചത്. 200 രാജ്യങ്ങളില്‍നിന്നും ഏതാണ്ട് 7500ഓളം കായിക താരങ്ങള്‍ സയീദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒളിമ്പിക്‌സിനായെത്തി. സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ 70 സ്വര്‍ണവും 98 വെള്ളിയും 92 വെങ്കലും സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications