ഇന്ത്യന്‍ ഭാരോദ്വഹന താരം സരബ്ജീത് കൗറിന് നാല് വര്‍ഷത്തെ വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഭാരോദ്വഹന താരം സരബ്ജീത് കൗറിന് നാല് വര്‍ഷത്തെ വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ സമിതിയായ നാഡയാണ് വിലക്കേര്‍പ്പെടുത്തിയത്. 71 കിലോഗ്രാം വിഭാഗത്തില്‍ കഴിഞ്ഞ ഫിബ്രുവരിയില്‍ ദേശീയ ചാമ്പ്യനായിരുന്നു സരബ്ജീത് സിങ്. ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ ശേഖരിച്ച സാമ്പിളിലാണ് ഉത്തേജകമരുന്ന് കണ്ടെത്തിയത്.

കൗറിന്റെ സാമ്പിളില്‍ നിരോധിത ഉത്തേജകമരുന്ന് കണ്ടെത്തിയെന്നും അതുകൊണ്ട് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നും നാഡ അറിയിച്ചു. ഡൈ ഹൈഡ്രോക്‌സിയാണ് താരം ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. കായികശേഷം വര്‍ധിപ്പിക്കുന്നതിനായി താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തെ വിലക്ക് ലഭിച്ചതോടെ താരത്തിന്റെ കരിയറിനെ ഇത് കാര്യമായി ബാധിക്കും.

ഒരോവറില്‍ ആറു സിക്‌സര്‍... എലൈറ്റ് ക്ലബ്ബിലേക്കു കാര്‍ട്ടറെ സ്വാഗതം ചെയ്ത് യുവി, ഇനിയത് ചെയ്യണം

നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി സീമയേയും നാഡ നാലുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവും ഒളിമ്പ്യനുമായ സതീഷ് റായിയേയും മരുന്നടിയുടെ പേരില്‍ വിലക്കി. 2002ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 1998ലെ ഗെയിംസിലും സ്വര്‍ണം നേടിയ താരമാണ് സതീഷ് റായ്. മുന്‍ ഒളിമ്പ്യന്‍ സനമാച്ച ചാനുവിനും ഇതേ കുറ്റത്തില്‍ വിലക്കു ലഭിച്ചു. ഭാരോദ്വഹന ഇനത്തില്‍ മത്സരിക്കുന്ന താരങ്ങളില്‍ മരുന്നടി വര്‍ധിക്കുന്നതിനാല്‍ കര്‍ശന പരിശോധനയാണ് നാഡ നടത്തിവരുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: india ഇന്ത്യ
Story first published: Wednesday, January 8, 2020, 17:00 [IST]
Other articles published on Jan 8, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X