കണ്ണൂര്‍: സനുഷ ആരാ മോള്‍. അഭിനയവും നൃത്തവും മാത്രമല്ല സ്‌പോര്‍ട്‌സിലും താരത്തിനല്പം കമ്പമുണ്ട്. ടെന്നീസ് കോര്‍ട്ടിലും തനിക്ക ഭാവിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സനുഷ.
സനുഷ ടെന്നീസില്‍ ജയിച്ചെന്നു പറയുമ്പോള്‍, സിനിമയല്ലേ, അഭിനയമാവും എന്ന് വിലകുറച്ചു കാണാന്‍ വരട്ടെ. സനുഷ ടെന്നീസില്‍ വിജയം നേടിയത് യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെയാണ്. കണ്ണൂര്‍ സര്‍വകലാശാലാ ലോണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പാണ് സിനിമാതാരം സനുഷയുടെ ടീമായ കണ്ണൂര്‍ എസ് എന്‍ കോളേജ് ടീം വനിതാവിഭാഗം ചാമ്പ്യന്മാരായത്.

കേയീ സാഹിബ് ട്രെയിനിങ് കോളേജില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഹാര്‍ഡ് ടെന്നീസ് കോര്‍ട്ടിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്. യു ജി സി യുടെയും മാനേജ്‌മെന്റിന്റെയും സംയുക്ത സംരംഭമായിട്ട് നിര്‍മിച്ച കോര്‍ട്ടിലായിരുന്നു കളി.
എസ് എന്‍ കോളേജില്‍ ആദ്യവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് സനുഷ. സനുഷയുടെ പോയവര്‍ഷം ഇറങ്ങിയ സക്കറിയയുടെ ഗര്‍ഭിണി മികച്ച വിജയമായിരുന്നു. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ അഭിനയത്തില്‍നിന്ന് അല്പം വിട്ടു നില്‍ക്കുകയാണ് താരം. ഇങ്കിലും ഇപ്പോള്‍ പരിമല തിരയരങ്കം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അയ്യര്‍ ഇന്‍ പാകിസ്താനാണ് അടുത്ത മലയാളം ചിത്രം