ഓസ്‌ട്രേലിയയിലും താരമായി; ഇനി സഞ്ജു സാംസണ്‍ യുഗം?
സിഡ്‌നി: ഏഴ് കളികള്‍. 244 റണ്‍സ്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ - സഞ്ജു സാംസണെ സൂക്ഷിക്കണമെന്ന് ഇന്ത്യയുടെ ഫീല്‍ഡിംഗ് - കീപ്പിംഗ് കോച്ച് പറഞ്ഞതില്‍ അത്ഭുതമുണ്ടോ. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു. സന്ദര്‍ഭം മനസിലാക്കി കളിക്കാന്‍ സഞ്ജുവിന് പ്രത്യേക കഴിവുണ്ട് - അഭയ് ശര്‍മയ്ക്ക് സഞ്ജുവിനെ പ്രശംസിച്ച് മതിയാകുന്നില്ല.
ഇന്ത്യ എ ടീമിന് വേണ്ടി ഓസ്‌ട്രേലിയയില്‍ കാഴ്ച വെച്ച മിന്നല്‍ പ്രകടനമാണ് സഞ്ജുവിനെ സീനിയര്‍ ടീമിലേക്ക് ഒരുപടി കൂടി അടുപ്പിച്ചത്. ആദ്യകളിയില്‍ സഞ്ജു ഒരു തകര്‍പ്പന്‍ കളി പുറത്തെടുത്തു. 253 റണ്‍സിന്‍െള വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 84ന് ആറിലേക്ക് ചുരുങ്ങിപ്പോയി. 81 റണ്‍സടിച്ച് കളി ഇന്ത്യയുടെ വരുതിയിലാക്കി സഞ്ജു. എന്നാല്‍ 23 പന്തില്‍ 29 റണ്‍സ് എന്ന നിലയില്‍ സഞ്ജു വീണു. ഇന്ത്യ കളി തോറ്റു.

ഓസ്‌ട്രേലിയ കീഴടക്കാന്‍ എളുപ്പമല്ല
ഇന്ത്യ പോലെയല്ല, ഓസ്‌ട്രേലിയയില്‍ റണ്‍സെടുക്കാന്‍ വളരെ വിഷമമാണ്. ഇന്ത്യയില്‍ തകര്‍ത്തടിക്കുന്ന പലരും ഓസ്‌ട്രേലിയയില്‍ പെട്ടെന്ന് പുറത്താകുന്നത് കാണാം. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് ഒപ്പിച്ച് ശൈലി മാറ്റിയ സഞ്ജു ഈ പരമ്പരയിലും തിളങ്ങി.

ടോപ് സ്‌കോറര്‍
ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി 244 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററാണ്. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് തവണ പുറത്താകാതെ നിന്നു

സമയം ഇഷ്ടം പോലെ
ഇരുപത് വയസ്സ് തികയുന്നതേയുള്ള സഞ്ജു സാംസണ്. സീനിയര്‍ ടീമിലെത്താന്‍ മുന്നില്‍ സമയം ഇഷ്ടം പോലെ.

ഐപിഎല്‍ രക്ഷിച്ചു
രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സഞ്ജുവിനെ രക്ഷിച്ചത് ഐപിഎല്ലാണ്.

ദ്രാവിഡിന്റെ മുന്നില്‍
രാജസ്ഥാന്‍ റോയല്‍സിന് കളിക്കാന്‍ വേണ്ടി ദ്രാവിഡിന്റെ മുന്നിലെത്തിയതോടെ സഞ്ജുവിന്റെ തലവര മാറി.

മാച്ച് വിന്നര്‍
വയസ്സ് ഇരുപത് പോലും തികഞ്ഞിട്ടില്ലെങ്കിലും ലോക് ബൗളര്‍മാരെ അടിച്ചോടിച്ച് രാജസ്ഥാന് വേണ്ടി മാച്ച് വിന്നിംഗ്‌സ് ഇന്നിംഗ്‌സുകള്‍ കളിച്ചുതുടങ്ങി സഞ്ജു.

ദേശീയ ടീമില്‍
ധോണി പിന്മാറുമ്പോള്‍ ഇന്ത്യയുടെ അടുത്ത കീപ്പറായി പലരും സഞ്ജുവിനെ സ്വപ്‌നം കാണുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications