Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെതിരെ പരാതിയുമായി ഓസീസ് നായകന്‍ രംഗത്ത്

ചെന്നൈ: മലയാളി താരം സഞ്ജു സാംസണെതിരെ പരാതിയുമായി ഓസീസ് നായകന്‍ ഉസ്മാന്‍ ഖവാജ രംഗത്ത്. സഞ്ജു ഓസീസ് താരത്തിനുനേരെ തുപ്പിയെന്നാണ് ഖവാജയുടെ പരാതി. എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ഈ സമയം സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്ന ഗുര്‍കീരത് സിംഗ് മന്‍ ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്

ഓസീസ് താരം ബാറ്റ് ചെയ്യുന്നതിനിടെ ക്യാച്ചിനായി സഞ്ജു അപ്പീല്‍ ചെയ്തിരുന്നു. ഇത് ഔട്ടല്ലെന്നായിരുന്നു ഓസീസ് താരങ്ങളുടെ നിലപാട്.ഇത് ഇരുടീമിലെയും താരങ്ങള്‍ക്കിടയില്‍ വാക്‌പോരിന് വഴിയൊരുക്കി. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു ബാറ്റ് ചെയ്യുന്നതിനിടെയാണ് ഓസീസ് താരത്തിന്റെ കാലിനരികിലേക്ക് മൂന്ന് തവണ തുപ്പിയതെന്നാണ് ഖവാജ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

sanju-samoson2

സഞ്ജു ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയപ്പോള്‍ ഓസീസ് താരങ്ങളിലൊരാള്‍ സഞ്ജുവിനടുത്തെത്തി പ്രകോപനപരമായി എന്തോ പറഞ്ഞു. അതിന് അതേ രീതിയില്‍ സഞ്ജു മറുപടി നല്‍കുകയായിരുന്നു ചെയ്തതെങ്കില്‍ ഞങ്ങള്‍ അംഗീകരിക്കുമായിരുന്നു. പകരം സഞ്ജു ആ താരത്തിന്റെ കാല്‍ക്കലേക്ക് തുപ്പുകയാണ് ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖവാജ പറഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പതിവ് രീതിയാണ് അസഭ്യം പറഞ്ഞ് കളിക്കാരെ പ്രകോപിതരാക്കുന്നത്, ആ പ്രകോപനം ശ്രദ്ധിക്കാതെ മികച്ച കളി പുറത്തെടുക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഗുര്‍കീരത് സിംഗ് മന്‍ പറഞ്ഞു.

Story first published: Saturday, August 15, 2015, 10:04 [IST]
Other articles published on Aug 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+