For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവരാജിനെയും ഉത്തപ്പയെയും പിന്തള്ളി, സഞ്ജു ഇന്ത്യന്‍ ടീമില്‍

By Aswathi

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചു. സീനിയേഴ്‌സായ യുവ്‌രാജ് സിംഗിനെയും റോബിന്‍ ഉത്തപ്പയെയും ഒഴിവാക്കിയാണ് 17 അംഗ ഇന്ത്യന്‍ ടീമിനെ ചീഫ് സെലക്ഷന്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രഖ്യാപിച്ചത്.

പേസ് ബൗളറായ ടീനു യോഹന്നാനും എസ് ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യമലയാളി താരമാണ് 19 കാരനായ സഞ്ജു സാംസണ്‍. സഞ്ജുവിന് പുറമെ ലെഗ്‌സ്പിന്നറായ കരണ്‍ ശര്‍മയാണ് ടീമിലെ മറ്റൊരു പുതുമുഖം.

ഓസ്‌ട്രേലിയയില്‍ നടന്ന എ ടീമുകളുടെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഈ കളിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ടോപ് സ്‌കോററാണ് സഞ്ജു.

യുവരാജിനെയും ഉത്തപ്പയെയും പിന്തള്ളി

യുവരാജിനെയും ഉത്തപ്പയെയും പിന്തള്ളി

സീനിയേഴ്‌സായ യുവ്‌രാജ് സിംഗിനെയും റോബിന്‍ ഉത്തപ്പയെയും ഒഴിവാക്കിയാണ് 17 അംഗ ഇന്ത്യന്‍ ടീമിനെ ചീഫ് സെലക്ഷന്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇന്നലെ പ്രഖ്യാപിച്ചത്.

വെറും മൂന്ന് കൊല്ലം കൊണ്ട്

വെറും മൂന്ന് കൊല്ലം കൊണ്ട്

2011 ല്‍ രഞ്ജി ട്രോഫിയില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മലയാളിതാരമായി അരങ്ങേറിയ സഞ്ജു ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിലും ട്വന്റി 20യിലും വെറും മൂന്നുകൊല്ലം കൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.

ഐപിഎല്‍ മത്സരങ്ങള്‍

ഐപിഎല്‍ മത്സരങ്ങള്‍

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് സഞ്ജുവിനെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കിയത്. ആദ്യ ഐ പി എല്ലില്‍ത്തന്നെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സഞ്ജു ഐ പി എല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം സീസണിലും രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ച മികച്ച ബാറ്റിംഗ് വിക്കറ്റ് കീപ്പിംഗും കാഴ്ചവച്ച് മുന്നേറി.

 ടീമിലേക്കുള്ള അവസരം തുറന്നത്

ടീമിലേക്കുള്ള അവസരം തുറന്നത്

ഓസ്‌ട്രേലിയയില്‍ നടന്ന എ ടീമുകളുടെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഈ കളിയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ടോപ് സ്‌കോററാണ് സഞ്ജു.

സഞ്ജുവിന്റെ സന്തോഷം

സഞ്ജുവിന്റെ സന്തോഷം

സന്തോഷം കൊണ്ട് ഒന്നും പറയാന്‍ കഴിയുന്നില്ല. ചെറുപ്പം മുതലുള്ള എന്റെ സ്വപ്നമായിരുന്നു. കഠിനാദ്ധ്വാനമാണ് ഈ നേട്ടത്തിലെത്തിച്ചത്- എന്നാണ് സഞ്ജു പ്രതികരിച്ചത്.

കടുംബം

കടുംബം

ദില്ലി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്ന സാംസണിന്റെയും ലിജിയുടെയും ഇളയമകനാണ് സഞ്ജു. ജേഷ്ഠന്‍ സാലി സാംസണും ക്രിക്കറ്റ് താരമാണ്.

ഇതാണ് ടീം

ഇതാണ് ടീം

ധോണി (ക്യാപ്റ്റന്‍), വിരാട് കോലി, ഷീഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷാമി, മോഹിത് ശര്‍മ, അംബാട്ടി റായിഡു, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, സഞ്ജു സാംസണ്‍, കരണ്‍ ശര്‍മ എന്നിവര്‍ക്കൊപ്പമാണ് സഞ്ജുവും കരണ്‍ ശര്‍മയും ഇടം നേടിയത്.

Story first published: Wednesday, August 6, 2014, 9:58 [IST]
Other articles published on Aug 6, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+