സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍
മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍. ഫെബ്രുവരി 14 മുതല്‍ ദുബായിലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഈ മാസം ആദ്യം ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ജൂനിയര്‍ ടീമിനെ സഞ്ജു വിജയത്തിലേക്ക് നയിച്ചിരുന്നു. വിജയ് സോള്‍ തന്നെയാണ് ടീം ക്യാപ്റ്റന്‍.
2014 സഞ്ജു സാംസണിന്റെ കരിയറിലെ ഭാഗ്യവര്‍ഷമായേക്കുമെന്ന പ്രവചനങ്ങളെ അച്ചട്ടാക്കുന്നതാണ് ഇതുവരെയുള്ള നേട്ടങ്ങള്‍. ഐ പി എല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിലെ മികച്ച ഫോം നിലനിര്‍ത്തിയാല്‍ സഞ്ജുവിന് ലോകകപ്പിലും തിളങ്ങാനാകും.

ഐ പി എല്ലിന്റെ ഏഴാം സീസണ്‍ ഏപ്രിലില്‍ തുടങ്ങാനിരിക്കേ ജൂനിയര്‍ തലത്തില്‍ കൂടുതല്‍ മത്സരപരിചയം കിട്ടുന്നതും സഞ്ജുവിന് സഹായകമാകും. ശ്രീശാന്തിന് ശേഷം ഒരു രാജ്യാന്തര ക്രിക്കറ്റര്‍ എന്ന കേരളത്തിന്റെ സ്വപ്‌നമാണ് ഈ വിഴിഞ്ഞംകാരന്‍. യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, വിരാട് കോലി തുടങ്ങി എത്രയോ കളിക്കാര്‍ അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. സഞ്ജു സാംസണും വിജയ് സോളും അടങ്ങുന്ന ഇന്ത്യന്‍ ടീമിന് ഇത്തവണയും ലോകകപ്പില്‍ മികച്ച സാധ്യതകളുണ്ട്. സഞ്ജു സാംസന്റെ കോച്ചായ മലയാളി ട്രെയ്‌നര്‍ ബിജു ജോര്‍ജ്ജും ഫീല്‍ഡിംഗ് കോച്ചായി ടീമിനൊപ്പമുണ്ട്. ലോകകപ്പിലെ നിലവിലെ ചാന്പ്യന്മാരാണ് ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications