Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ട്വന്റി-ട്വന്റി മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെയാണ് ദേശീയ ശ്രദ്ധ നേടിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയന്‍സിന്റെ താരമാണ് സഞ്ജു.

Sanju Samson

ഒക്ടോബര്‍ 22 ന് കട്ടക്കില്‍ വച്ചാണ് ഇന്ത്യ-വിന്‍ഡീസ് ട്വന്റി-ട്വന്റി മത്സരം നടക്കുന്നത്. എന്നാല്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ല.

ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ ഒരുകളിയില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസുമായി നടക്കുന്ന പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

20 കാരനായ സഞ്ജു ദേശീയ ഏണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണ്. 2013 ലെ ഐപിഎല്‍ സീസണില്‍ മികച്ച യുവകളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയായിരുന്നു.

സഞ്ജുവിനെ കൂടാതെ മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ എന്നിവരേയും ട്വന്റി-ട്വന്റി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷര്‍ പട്ടേലിനെ അവസാന രണ്ട് ഏകദിനത്തിലേക്കുളള ടീമിലും ഉള്‍പ്പെടുത്തി.

Story first published: Tuesday, October 14, 2014, 15:34 [IST]
Other articles published on Oct 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+